Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്യാപ്റ്റനായതോടെ കോലിയുടെ സ്വഭാവം മാറിയോ? അമിത് മിശ്രയുടെ ആരോപണത്തോട് പ്രതികരിച്ച് പീയുഷ് ചൗള

Virat Kohli

അഭിറാം മനോഹർ

, വ്യാഴം, 22 ഓഗസ്റ്റ് 2024 (12:40 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായതോടെ വിരാട് കോലിയുടെ സ്വഭാവം മാറിയെന്ന മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്രയുടെ ആരോപണത്തോട് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം പീയുഷ് ചൗള. കഴിഞ്ഞ 15 വര്‍ഷക്കാലമായി കോലിയെ കാണുന്നുണ്ടെന്നും പണ്ട് എങ്ങനെയാണോ പെരുമാറിയിരുന്നത് അതില്‍ നിന്നും കോലിയ്ക്ക് മാറ്റമുണ്ടായിട്ടില്ലെന്നും പിയുഷ് ചൗള പോഡ്കാസ്റ്റില്‍ പറഞ്ഞു.
 
കഴിഞ്ഞ മാസമായിരുന്നു മുന്‍ ഇന്ത്യന്‍ താരമായ അമിത് മിശ്ര കോലിയ്‌ക്കെതിരെ പ്രതികരണങ്ങള്‍ നടത്തിയത്. കോലിയുമായി ജൂനിയര്‍ ക്രിക്കറ്റ് കാലം മുതല്‍ ബന്ധമുണ്ടായിരുന്നിട്ടും ഇന്ത്യന്‍ ടീം നായകനായതോറ്റെ കോലി ഏറെ മാറിയെന്നും തന്റെ അവസാന കാലത്ത് കോലി തന്നോട് മിണ്ടുക പോലും ചെയ്തിരുന്നില്ലെന്നും അമിത് മിശ്ര പറഞ്ഞിരുന്നു. ഇത് തള്ളികൊണ്ടാണ് പിയുഷ് ചൗളയുടെ പ്രതികരണം. വിരാട് കോലിയെ കഴിഞ്ഞ 15 കൊല്ലമായി അറിയാമെന്നും കോലിയുടെ സ്വഭാവത്തില്‍ എന്തെങ്കിലും മാറ്റമുണ്ടായതായി കരുതുന്നില്ലെന്നും പിഉഷ് ചൗള പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏഷ്യാകപ്പിനിടെ കമന്ററി ജോലിയുമായി ബന്ധപ്പെട്ട് കണ്ടപ്പോഴുള്ള അനുഭവവും പിയുഷ് ചൗള പങ്കുവെച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യൂട്യൂബിൽ അണ്ണൻ അവതരിച്ചു, മിനിറ്റുകൾ കൊണ്ട് ഇടിച്ചുകയറി ആരാധകർ, മെസ്സിയെ തകർത്തത് വെറും 2 മണിക്കൂറിൽ!