Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആളുകൾ പറയുന്നത് പോലെയല്ല കോലി, എന്നെ അത്രയും പിന്തുണച്ചു:ആർസിബിയിലെ അനുഭവം തുറന്ന് പറഞ്ഞ് യാഷ് ദയാൽ

Yash Dayal, RCB

അഭിറാം മനോഹർ

, ബുധന്‍, 21 ഓഗസ്റ്റ് 2024 (14:02 IST)
2023ലെ ഐപിഎല്‍ സീസണില്‍ റിങ്കു സിംഗ് ഒരോവറില്‍ തുടര്‍ച്ചയായി 5 സിക്‌സുകള്‍ നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അവിസ്മരണീയമായ വിജയം സമ്മാനിച്ചപ്പോള്‍ കരിയര്‍ എന്‍ഡിലേക്ക് വരെയെത്തിയ ബൗളറാണ് യാഷ് ദയാല്‍. യുവതാരമായിരുന്ന യാഷ് ദയാലിന്റെ ആത്മവിശ്വാസം മുഴുവന്‍ ചോര്‍ത്തുന്നതായിരുന്നു റിങ്കു സിംഗ് അന്ന് നടത്തിയ പ്രകടനം. മത്സരത്തിന് ശേഷം ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുത്ത താരത്തെ കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സ്വന്തമാക്കിയത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവായിരുന്നു.
 
 കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 2023ലെ പ്രകടനത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ യാഷ് ദയാലിനായിരുന്നു. 5 കോടിയോളം മുടക്കിയായിരുന്നു 2024ല്‍ താരത്തെ ആര്‍സിബി ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ 15 വിക്കറ്റുകള്‍ നേടികൊണ്ടാണ് ഈ തുകയ്ക്ക് യാഷ് ദയാല്‍ നന്ദി പ്രകടിപ്പിച്ചത്. തനിക്ക് ആത്മവിശ്വാസം നല്‍കിയത് ഇന്ത്യന്‍ സൂപ്പര്‍ താരമായ വിരാട് കോലിയാണെന്നാണ് ഇതിനെ പറ്റി ആര്‍സിബി പെപ് ടോക്കില്‍ യാഷ് ദയാല്‍ വ്യക്തമാക്കിയത്.
 
2024 സീസണില്‍ മുഴുവനായും വലിയ പിന്തുണയാണ് കോലി തന്നത്. പുതിയ ഒരു സ്ഥലത്തിലേക്ക് വന്ന പോലെ തോന്നുകയില്ലെന്നാണ് കോലി പറഞ്ഞത്. സീസണ്‍ മുഴുവനും വലിയ പിന്തുണയാണ് നല്‍കിയത്. അത് വലിയ ആത്മവിശ്വാസം നല്‍കുന്നതായിരുന്നു. ആളുകള്‍ ടിവിയില്‍ പറയുന്നത് പോലെ ഒരാളല്ല കോലി. യുവതാരങ്ങള്‍ക്ക് അദ്ദേഹം നല്‍കുന്ന പിന്തുണ വലുതാണ്. യാഷ് ദയാല്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാർക്കും ആകാമെങ്കിൽ അവർക്കും ആയിക്കൂടെ, കോലിയ്ക്കും രോഹിത്തിനും കൊമ്പുണ്ടോ? പൊട്ടിത്തെറിച്ച് മുൻ ഇന്ത്യൻ താരം