Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘നിങ്ങള്‍ ചര്‍ച്ച ചെയ്‌ത വാര്‍ത്ത സത്യമാണ്, ഞാന്‍ ഇനി ഇംഗ്ലീഷ് ടീമിനായി കളിക്കും’; കോഹ്‌ലി

‘നിങ്ങള്‍ ചര്‍ച്ച ചെയ്‌ത വാര്‍ത്ത സത്യമാണ്, ഞാന്‍ ഇനി ഇംഗ്ലീഷ് ടീമിനായി കളിക്കും’; കോഹ്‌ലി

‘നിങ്ങള്‍ ചര്‍ച്ച ചെയ്‌ത വാര്‍ത്ത സത്യമാണ്, ഞാന്‍ ഇനി ഇംഗ്ലീഷ് ടീമിനായി കളിക്കും’; കോഹ്‌ലി
ബാംഗ്ലൂര്‍ , വെള്ളി, 20 ഏപ്രില്‍ 2018 (15:22 IST)
ഐപിഎല്‍ മത്സരങ്ങള്‍ അവസാനിക്കുന്നതിനു പിന്നാലെ കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ ഇംഗ്ലണ്ടിലേക്ക് പോകുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി. താരം തന്നെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്തിയത്.

ഇംഗ്ലീഷ് കൗണ്ടി ടിമായ സറേയക്ക വേണ്ടിയാണ് താന്‍ കളിക്കുന്നത്. കഴിഞ്ഞ മാസം ബിസിസിഐ ഇതിനായുള്ള അനുവാദം നല്‍കി. ഇംഗ്ലണ്ട് പരമ്പര വരുന്നതിനാല്‍ ബാറ്റിംഗ് മികവ് മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും കോഹ്‌ലി പറഞ്ഞു.

കൗണ്ടി കളിക്കാനുള്ള തീരുമാനത്തിലൂടെ ഇംഗ്ലണ്ടിലെ സാഹചര്യം മനസിലാക്കാന്‍ കഴിയും. മികച്ച പ്രകടനം നടത്താന്‍ ഇതുവഴി സാധിക്കുമെന്നും കോഹ്‌ലി പ്രത്യാശ പ്രകടിപ്പിച്ചു.

അതേസമയം, പന്തില്‍ കൃത്യമം നടത്തി വിലക്ക് നേരിടുന്ന ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്‌റ്റീവ് സ്‌മിത്തും ഡേവിഡ് വാര്‍ണറും കൗണ്ടി ക്രിക്കറ്റിന്റെ ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

കോഹ്‌ലി കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ പോകുന്നതായുള്ള വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ലായിരുന്നു. മുന്‍ ഇംഗ്ലീഷ് പേസ് ബൗളര്‍ ബോബ് വില്ലീസ് കോഹ്‌ലിയുടെ ഈ തീരുമാനത്തിനെതിരെ രംഗത്തു വന്നിരുന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പായി ഫോം കണ്ടെത്തുന്നതിനാണ് കോഹ്‌ലി നമ്മുടെ രാജ്യത്ത് എത്തുന്നത്. ഇംഗ്ലീഷ് പിച്ചില്‍ അദ്ദേഹത്തിന്റെ ബാറ്റിംഗ് ശരാശരി വളരെ മോശമാണ്. ഇത് മെച്ചപ്പെടുത്തുകയാണ് വിരാടിന്റെ ലക്ഷ്യം. ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ജയിക്കാനുള്ള സാധ്യത ഇതോടെ ഇല്ലാതാകുമെന്നും വില്ലീസിസ് പറഞ്ഞിരുന്നു.

ഇംഗ്ലീഷ് പിച്ചില്‍ കൗണ്ടി കളിച്ച് ശീലിച്ചാല്‍ ടെസ്‌റ്റില്‍ കോഹ്‌ലി ഫോമിലേക്ക് ഉയരും. ഇന്ത്യന്‍ ക്യാപ്‌റ്റനുവേണ്ടി പണം മുടക്കാനുള്ള ടീമിന്റെ തീരുമാനം ശരിയല്ല. ഒരു വിദേശ താരങ്ങളെയും കൗണ്ടി കളിപ്പിക്കുന്നതിനോട് തനിക്ക് താല്‍പ്പര്യമില്ലെന്നും മുന്‍ ഇംഗ്ലീഷ് താരം വ്യക്തമാക്കിയിരുന്നു.

ഇംഗ്ലണ്ടില്‍ അത്ര മികച്ച റെക്കോര്‍ഡല്ല കോഹ്‌ലിക്കുള്ളത്. അഞ്ച് ടെസ്റ്റില്‍ നിന്ന് 13.4 ശരാശരിയില്‍ 134 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ നായകന് നേടാനായിട്ടുള്ളത്. കൗണ്ടി ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചാല്‍ ഇംഗ്ലണ്ടിനെതിരെ തിളങ്ങാന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശിഖർ ധവാനെ എറിഞ്ഞ് വീഴ്ത്തി പഞ്ചാബ്