ധോണി തമശയായി പറഞ്ഞ ഒരു കാര്യം ഇന്ന് ക്രിക്കറ്റ് ലോകം വലിയ രീതിയിൽ ചർച്ച ചെയ്യുകയാണ്. സ്റ്റേഡിയത്തിനുമപ്പുറത്തേക്കു പായുന്ന സിക്സറുകൾക്ക് രണ്ട് റൺസ് അധികം നൽകി എട്ട് റൺസ് ആക്കണമെന്ന് ഐ പി എൽ അധിക്രതരോട് ധോണി തമാശ രൂപേണ പറഞ്ഞിരുന്നു. ഇത് പിന്നീട് സാമൂഹ്യ മാധ്യമങ്ങളും ക്രിക്കറ്റ് ലോകവും എറ്റെടുത്തു. ഈ ആശയത്തോട് പലരും അനുകൂലമായി തന്നെ പ്രതികരിച്ചു.
80മീറ്ററിലുമ;ധികം ദൂരത്തേക്ക് പായിക്കുന്ന സിക്സറുകൾക്ക് എട്ട് റൺസ് നൽകണം എന്ന് മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡീൻ ജോൺസ് ട്വിറ്ററിലൂടെ നിലപാട് വെളിപ്പെടുത്തി. ക്രിക്കറ്റ് ഓസ്ട്രേലിയ പോലും ഇതിനനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നു.
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷ് ടി-20 ലീഗില്‍ ഇത്തരത്തിൽ കൂറ്റൻ സിക്സറുകൾക്ക് എട്ട് റൺസ് നൽകുന്നതിനെ കുറിച്ച് അഭിപ്രായം ആരാഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. എന്നാൽ ഈ ട്വീറ്റിന് മുംബൈ ഇന്ത്യൻസ് താരം മഗ്ലെനന്റെ മറുപടിയാണ് ഇപ്പോൾ ശ്രദ്ദേയമാകുന്നത്. കൂറ്റൻ സികസറുകൽക്ക് കൂടുതൽ റൺസ് നൽകുന്നതെല്ലാം നല്ലത് തന്നെ പക്ഷെ ക്ലീൻ ബൌൾഡ് ആകുമ്പൊഴൊ അല്ലെങ്കിൽ റിസ്കി ആയ ക്യാച്ചുകൾ എടുക്കുമ്പൊഴു എതിർ ടിമിലെ മൂന്നു വിക്കറ്റുകൾ നഷ്ടമായതായി കണക്കാക്കണം എന്നാണ് താരത്തിന്റെ പരിഹാസം.