Webdunia - Bharat's app for daily news and videos

Install App

അതൊരു മണ്ടത്തരമാകും; ഇഷാന്‍ കിഷനും അക്ഷര്‍ പട്ടേലും മധ്യനിരയ്ക്ക് ചേരില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം

Webdunia
വെള്ളി, 4 ഓഗസ്റ്റ് 2023 (09:57 IST)
ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ ഏറെക്കുറെ സ്ഥാനം ഉറപ്പിച്ച താരങ്ങളാണ് ഇഷാന്‍ കിഷനും അക്ഷര്‍ പട്ടേലും. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ പ്രകടനമാണ് ഇഷാന്‍ കിഷന് ലോകകപ്പിലേക്കുള്ള വാതില്‍ തുറന്നത്. ബൗളിങ്ങിനൊപ്പം ബാറ്റിങ്ങില്‍ പുലര്‍ത്തുന്ന മികവും ഇടംകയ്യന്‍ ബാറ്റര്‍ ആയതുമാണ് അക്ഷറിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. എന്നാല്‍ ഇരുവരെയും മധ്യനിരയില്‍ ഇറക്കുന്നത് ടീമിന് ഗുണം ചെയ്യില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫിന്റെ അഭിപ്രായം. സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് മധ്യനിരയിലേക്ക് നല്ലതെന്നും കൈഫ് പറഞ്ഞു. 
 
' സഞ്ജുവിന്റെ പ്രകടനത്തില്‍ എനിക്ക് വലിയ മതിപ്പുണ്ട്. നാലോ അഞ്ചോ നമ്പറില്‍ മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിനു സാധിക്കും. നേരത്തെയും സഞ്ജു അത് കാണിച്ചു തന്നിട്ടുണ്ട്,' കൈഫ് പറഞ്ഞു. 
 
' ഇഷാന്‍ കിഷനെയോ അക്ഷര്‍ പട്ടേലിനെയോ മധ്യനിരയില്‍ ഇറക്കുന്നത് ഒരിക്കലും നല്ല തീരുമാനം അല്ല. ലെഫ്റ്റ് ആം സ്പിന്നിനെയും ലെഗ് സ്പിന്നിനെയും കളിക്കുന്ന ഒരു താരത്തെയാണ് മധ്യനിരയില്‍ ആവശ്യം. സഞ്ജുവിന് അത് ചെയ്യാന്‍ സാധിക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ പ്രതിസന്ധി ഘട്ടത്തിലും മികച്ച ഇന്നിങ്‌സാണ് അദ്ദേഹം കളിച്ചത്. സഞ്ജു ലോകകപ്പിന് തയ്യാറാണ്,' കൈഫ് കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Australia vs Southafrica Final: ഈ സാല ഒന്നൊന്നര സാല തന്നെ, ഓസ്ട്രേലിയയെ വിറപ്പിച്ച് ദക്ഷിണാഫ്രിക്ക,റബാഡയ്ക്ക് അഞ്ച് വിക്കറ്റ് ആദ്യ ഇന്നിങ്ങ്സിൽ ഓസീസ് 212 റൺസിന് പുറത്ത്

എല്ലാം എന്റെ പിഴവാണ്, ഐപിഎല്‍ ഫൈനല്‍ തോല്‍വിയില്‍ കുറ്റസമ്മതവുമായി പഞ്ചാബ് താരം

ചാമ്പ്യൻസ് ട്രോഫിയിൽ ഷമിയെറിഞ്ഞ ഫുൾടോസിൽ പുറത്തായി, ആത്മവിശ്വാസം ഇല്ലാതെയായി, 3 മാസം ബാറ്റ് പോലും തൊട്ടില്ലെന്ന് സ്റ്റീവ് സ്മിത്ത്

കൂടുതൽ കളിക്കുന്നത് മാത്രമല്ല, കുറച്ച് കളിക്കുന്നതും പ്രശ്നം, ബുമ്രയുടെ വർക്ക് ലോഡിൽ അതീവ ശ്രദ്ധ പുലർത്തി ബിസിസിഐ

അന്നേ പറഞ്ഞതല്ലെ ആ പയ്യന് ലേശം കിറുക്കുണ്ട്, പരിശീലന മത്സരത്തിൽ 90 പന്തിൽ 190 റൺസടിച്ച് താരം

അടുത്ത ലേഖനം
Show comments