Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs West Indies 1st T20 Match Score card: ഇന്ത്യയുടെ ഭാവി അത്ര സൂപ്പറല്ല ! വിന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ തോല്‍വി

അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ തിലക് വര്‍മ (22 പന്തില്‍ 39) മാത്രമാണ് ഇന്ത്യക്ക് വേണ്ടി പൊരുതിയത്

India vs West Indies 1st T20 Match Score card: ഇന്ത്യയുടെ ഭാവി അത്ര സൂപ്പറല്ല ! വിന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ തോല്‍വി
, വെള്ളി, 4 ഓഗസ്റ്റ് 2023 (08:05 IST)
India vs West Indies 1st T20 Match Score card: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. മുതിര്‍ന്ന താരങ്ങള്‍ ഇല്ലാതെ യുവനിരയുമായി ഇറങ്ങിയ ഇന്ത്യ നാല് റണ്‍സിനാണ് വിന്‍ഡീസിനോട് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയില്‍ വിന്‍ഡീസ് 1-0 ത്തിന് മുന്നിലെത്തി. 
 
അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ തിലക് വര്‍മ (22 പന്തില്‍ 39) മാത്രമാണ് ഇന്ത്യക്ക് വേണ്ടി പൊരുതിയത്. സൂര്യകുമാര്‍ യാദവ് 21 പന്തില്‍ 21 റണ്‍സ് നേടി. മറ്റാര്‍ക്കും വ്യക്തിഗത സ്‌കോര്‍ 20 കടത്താന്‍ പോലും സാധിച്ചില്ല. ഇന്ത്യയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഇഷാന്‍ കിഷന്‍ (ആറ്), ശുഭ്മാന്‍ ഗില്‍ (മൂന്ന്) എന്നിവര്‍ അതിവേഗം മടങ്ങി. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ 19 പന്തില്‍ 19 റണ്‍സ് നേടി. മലയാളി താരം സഞ്ജു സാംസണ്‍ നിര്‍ണായക സമയത്ത് റണ്‍ഔട്ട് ആയത് കളി ഇന്ത്യയുടെ കൈകളില്‍ നിന്ന് നഷ്ടപ്പെടാന്‍ കാരണമായി. 12 പന്തില്‍ 12 റണ്‍സാണ് സഞ്ജുവിന് നേടാന്‍ സാധിച്ചത്. 
 
നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ജേസണ്‍ ഹോള്‍ഡര്‍ ആണ് വിന്‍ഡീസിന്റെ വിജയശില്‍പ്പി. മാത്രമല്ല ഒരോവര്‍ മെയ്ഡന്‍ ആക്കാനും ഹോള്‍ഡറിന് സാധിച്ചു. ഒബദ് മക്കോയ്, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. അക്കീല്‍ ഹൊസൈന്‍ നാല് ഓവറില്‍ 17 റണ്‍സ് ഒരു വിക്കറ്റ് സ്വന്തമാക്കി. 
 
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി നായകന്‍ റോവ്മന്‍ പവല്‍ (32 പന്തില്‍ 48), നിക്കോളാസ് പൂറാന്‍ (34 പന്തില്‍ 41) എന്നിവരാണ് മികച്ച പ്രകടനം നടത്തിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെസ്റ്റിൻഡീസിനെതിരായ ടി20: ഇന്ത്യയ്ക്ക് ടോസ് നഷ്ടം :തിലക് വർമയ്ക്കും മുകേഷ് കുമാറിനും അരങ്ങേറ്റം, സഞ്ജുവും ടീമിൽ