Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരോവറിലെ എല്ലാ പന്തുകളും സിക്‌സർ പറത്തി കീറോൺ പൊള്ളാർഡ്

ഒരോവറിലെ എല്ലാ പന്തുകളും സിക്‌സർ പറത്തി കീറോൺ പൊള്ളാർഡ്
, വ്യാഴം, 4 മാര്‍ച്ച് 2021 (13:31 IST)
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തിലെ ഒരോവറിലെ എല്ലാ പന്തുകളും സിക്‌സറിന് പറത്തി വിൻഡീസ് സൂപ്പർതാരം കീറോൺ പൊള്ളാർഡ്. ശ്രീലങ്കൻ സ്പിന്നർ അകില ധനഞ്ജയയുടെ ഓവറിലാണ് പൊള്ളാർഡിന്റെ ആറാട്ട്. ഇതോടെ അന്താരാഷ്ട്ര ടി10 മത്സരത്തിൽ യുവ്‌രാജ് സിങിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി പൊള്ളാർഡ് മാറി.
 
ആന്റിഗ്വയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക 131 റൺസാണെടുത്തത്. 3 ഓവറിൽ 50 റൺസ് എന്ന നിലയിൽ നിന്നും അകില ധനഞ്ജയയുടെ ഹാട്രിക്ക് പ്രകടനത്തോടെ മത്സരം ശ്രീലങ്ക കൈപിടിയിൽ ഒതുക്കിയതായിരുന്നു. എന്നാൽ അടുത്ത ഓവറിൽ സംഭവിച്ചത് ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റായിരുന്നു. അടുത്ത ഓവർ എറിയാനെത്തിയ ധനഞ്ജയ ആയിരുന്നു. മറുതലയ്‌ക്കൽ കിറോൺ പൊള്ളാർഡ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കളിച്ചത് അഞ്ച് ടെസ്റ്റ് മത്സരങ്ങൾ മാത്രം വീഴ്‌ത്തിയത് വാർണർ,സ്മിത്ത്,റൂട്ട് അടക്കമുള്ള സൂപ്പർതാരങ്ങളെ