Webdunia - Bharat's app for daily news and videos

Install App

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

അഭിറാം മനോഹർ
തിങ്കള്‍, 23 ജൂണ്‍ 2025 (15:43 IST)
Prasidh Krishna
ഇംഗ്ലണ്ടിനെതിരായ ഒന്നമ ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കിയെങ്കിലും നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തം പേരില്‍ ചേര്‍ത്ത് ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണ. മൂന്നാം ദിനം ആദ്യ ഓവറില്‍ തന്നെ ഹാരി ബ്രൂക്ക് സിക്‌സും ഫോറും തൂക്കിയിരുന്നു. എന്നാല്‍ മത്സരത്തില്‍ 99 റണ്‍സുമായി നിന്ന ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കിനെ പ്രസിദ്ധ് മടക്കി.
 
മത്സരത്തില്‍ ജാമി സ്മിത്ത്,ഒലി പോപ്പ് എന്നിവരുടെ വിക്കറ്റുകള്‍ സ്വന്തമാക്കാനായെങ്കിലും 20 ഓവറില്‍ 128 റണ്‍സാണ് താരം വഴങ്ങിയത്. ഒരോവറില്‍ ശരാശരി 6.40 റണ്‍സാണ് താരം വഴങ്ങിയത്. ഐപിഎല്ലില്‍ മികച്ച എക്കോണമി റേറ്റില്‍ പന്തെറിഞ്ഞ് പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയ താരമെന്ന പരിഗണന  ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ പ്രസിദ്ധിന് നല്‍കിയില്ല. ഇതോടെ വിദേശത്ത് കുറഞ്ഞത് 20 ഓവറെങ്കിലും പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മോശം എക്കോണമി റേറ്റില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളറെന്ന നാണക്കേട് പ്രസിദ്ധിന് സ്വന്തമായി.
 
 2014ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അഡലെയ്ഡ് ടെസ്റ്റില്‍ 23 ഓവറില്‍ 5.91 എക്കോണമിയില്‍ 136 റണ്‍സ് വഴങ്ങിയ വരുണ്‍ ആരോണിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് പ്രസിദ്ധ് സ്വന്തമാക്കിയത്.ആറോവര്‍ പന്തെറിഞ്ഞ ശാര്‍ദൂല്‍ താക്കൂര്‍ 6.30 എക്കോണമിയില്‍ 38 റണ്‍സാണ് വഴങ്ങിയത്. അതേസമയം 24.4 ഓവര്‍ പന്തെറിഞ്ഞ ജസ്പ്രീത് ബുമ്ര 3.40 എക്കോണമിയില്‍ 5 വിക്കറ്റുകള്‍ വീഴ്ത്തി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

Jofra Archer Gives Furious Send-Off to Rishabh Pant: 'വേഗം കയറിപ്പോകൂ'; പന്തിനു യാത്രയയപ്പ് നല്‍കി ആര്‍ച്ചര്‍ (വീഡിയോ)

Lord's Test 4th Day: നാലാമനായി ബ്രൂക്കും മടങ്ങി,ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ചയിൽ

Iga swiatek : 6-0, 6-0, ഇത് ചരിത്രം, ഫൈനലിൽ ഒറ്റ ഗെയിം പോലും നഷ്ടപ്പെടുത്താതെ വിംബിൾഡൻ കിരീടം സ്വന്തമാക്കി ഇഗ സ്വിറ്റെക്

Lord's test: ഗിൽ കോലിയെ അനുകരിക്കുന്നു, പരിഹാസ്യമെന്ന് മുൻ ഇംഗ്ലണ്ട് താരം, ബുമ്രയ്ക്ക് മുന്നിൽ ഇംഗ്ലണ്ടിൻ്റെ മുട്ടിടിച്ചുവെന്ന് കുംബ്ലെ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England Lord's Test: കൈയ്യടിക്കാതെ വയ്യ, ബാറ്റർമാർ പതറിയ ഇടത്ത് പ്രതിരോധം തീർത്തത് ഇന്ത്യൻ വാലറ്റം, താരങ്ങളായി സിറാജും ബുമ്രയും

India vs England Lord's Test : പോരാട്ടം പാഴായി, ക്രീസിൽ ഹൃദയം തകർന്ന് ജഡേജയും സിറാജും, ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 22 റൺസ് തോൽവി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

Jofra Archer Gives Furious Send-Off to Rishabh Pant: 'വേഗം കയറിപ്പോകൂ'; പന്തിനു യാത്രയയപ്പ് നല്‍കി ആര്‍ച്ചര്‍ (വീഡിയോ)

India vs England, Lord's Test Live Updates: രണ്ട് വിക്കറ്റ് അകലെ ഇംഗ്ലണ്ട് ജയം; ലോര്‍ഡ്‌സില്‍ ഇന്ത്യക്ക് 'അടിതെറ്റി'

അടുത്ത ലേഖനം
Show comments