വിരമിക്കാനുണ്ടായ കാരണം വെളിപ്പെടുത്തി ഡിവില്ലിയേഴ്‌സ് രംഗത്ത്
വിരമിക്കാനുണ്ടായ കാരണം വെളിപ്പെടുത്തി ഡിവില്ലിയേഴ്‌സ് രംഗത്ത്
രാജ്യാന്തര ക്രിക്കറ്റിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ സാധിക്കാതെ വന്നതോടെയാണ് വിരമിക്കാന്‍ തീരുമാനിച്ചതെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സ്. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച രാജി തീരുമാനത്തിന് പിന്നിലെ കാരണം എന്തെന്ന് മാസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്.
ചില സമയങ്ങളില്‍ താങ്ങാവുന്നതിലും അപ്പുറമായിരുന്നു സമ്മര്‍ദ്ദം. രാജ്യവും ആരാധകരും നമ്മുടെ മികച്ച പ്രകടനത്തിനായി നോക്കിയിരിക്കുമ്പോള്‍ സമ്മര്‍ദ്ദം കൊടുമുടിയിലെത്തും. ഈ ചിന്ത മനസിനെ വേട്ടയാടുകയും ചെയ്യും. ഈ അവസ്ഥ അതിജീവിക്കുക എന്നത് കഠിനമായ കാര്യമാണെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.
നമുക്ക് വേണ്ടി ഗ്യാലറിയില്‍ ആര്‍പ്പുവിളി ഉയരുമ്പോള്‍ മികച്ച ക്രിക്കറ്റ് പുറത്തെടുക്കുക എന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. കുടുംബത്തില്‍ നിന്ന് മാറി മാസങ്ങളോളം മറ്റൊരിടത്ത് ചെലവഴിക്കേണ്ടി വരുന്നത് സമ്മര്‍ദ്ദമുണ്ടാക്കില്ലെന്ന് ഏതെങ്കിലും താരം പറയുമോ എന്നും എബി ചോദിച്ചു.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതില്‍ നിരാശ തോന്നുന്നില്ല. സന്തോഷത്തോടെയാണ് ആ തീരുമാനമെടുത്തത്. അതിനാല്‍ സങ്കടവും വേദനയും തോന്നാറില്ലെന്നും ആരാധകരുടെ പ്രിയതാരം ദ് ഇന്‍ഡിപെന്‍ഡന്റ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.