ചെറുതാണെങ്കിലും അതിനൊരു മൂല്യമുണ്ട്; കേരളത്തിന് വേണ്ടി കൈനീട്ടി സച്ചിൻ

ബുധന്‍, 15 ഓഗസ്റ്റ് 2018 (09:10 IST)
പ്രളയക്കെടുതിയില്‍ കേരളത്തെ സഹായിക്കണമെന്ന ആഹ്വാനമായി മുന്‍ ക്രിക്കറ്റ്താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് കേരളത്തിന് പിന്തുണയുമായി അദ്ദേഹം എത്തിയത്. 
 
കേരളത്തിലെ മഴക്കെടുതിയില്‍ ഇരയായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നമ്മുടെ സഹായം അത്യാവശ്യമാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ചെറിയ സംഭാവനയാണെങ്കിലും അതിന് വലിയ പ്രാധാന്യമാണുള്ളതെന്ന് സച്ചിൻ കുറിച്ചു.
 
സച്ചിന്റെ ട്വീറ്റ് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ചെറിയ തുകയാണെങ്കില്‍ കൂടി തങ്ങള്‍ സഹായം നല്‍കുമെന്ന് വ്യക്തമാക്കി ഒട്ടനവധി പേര്‍ രംഗത്ത് വന്നിരിക്കുകയാണ്. സിനിമ, സാംസ്കാരിക മേഖലയിൽ നിന്നും നിരവധിയാളുകളാണ് കേരളത്തിന് കൈത്താങ്ങുമായി രംഗത്തെത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം രാജ്യത്തെ പട്ടിണിയിൽ നിന്നും മുക്തമാക്കും; പ്രധാനമന്ത്രി ചെങ്കോട്ടയിൽ