Select Your Language

Notifications

webdunia
webdunia
webdunia
webdunia

വന്‍ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ; പൃഥ്വി ഷായും സൂര്യകുമാര്‍ യാദവും ഓപ്പണിങ്ങിലേക്ക് !

Prithvi Shaw likely to be Indian Opener
, ചൊവ്വ, 31 ജനുവരി 2023 (08:41 IST)
ട്വന്റി 20 ഫോര്‍മാറ്റില്‍ വന്‍ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ. ഓപ്പണിങ്ങില്‍ അടിമുടി മാറ്റത്തിനു സാധ്യത. ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ ഓപ്പണിങ് സ്ഥാനം തെറിച്ചേക്കും. സൂര്യകുമാര്‍ യാദവും പൃഥ്വി ഷായും ഓപ്പണിങ്ങിലേക്ക്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ സൂര്യയും പൃഥ്വി ഷായും ഇന്ത്യക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. 
 
പവര്‍പ്ലേയില്‍ വേണ്ടത്ര റണ്‍സ് കണ്ടെത്താന്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് സാധിക്കുന്നില്ല. പൃഥ്വി ഷായും സൂര്യയും ഓപ്പണിങ്ങിലേക്ക് എത്തുകയാണെങ്കില്‍ പവര്‍പ്ലേയില്‍ നന്നായി റണ്‍സ് കണ്ടെത്താന്‍ ഇന്ത്യക്ക് സാധിക്കും. ഈ വിലയിരുത്തലിനെ തുടര്‍ന്നാണ് സെലക്ടര്‍മാര്‍ പൃഥ്വി ഷായ്ക്കും സൂര്യകുമാറിനും ഓപ്പണിങ്ങില്‍ അഴസരം നല്‍കുന്നത്. സൂര്യകുമാര്‍ ഓപ്പണിങ്ങിലേക്ക് എത്തുമ്പോള്‍ മധ്യനിരയില്‍ ജിതേഷ് ശര്‍മ കളിക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇഷാന് ലഭിച്ചത് പോലെ തുടർച്ചയായി 10 മത്സരം, സഞ്ജുവും അർഹിക്കുന്നില്ലേ? ചോദ്യവുമായി സോഷ്യൽ മീഡിയ