Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാകിസ്ഥാനെ ലോകകപ്പില്‍ നിന്ന് ‘വെട്ട’ണോ ?; എങ്കില്‍ നഷ്‌ടവും മാനക്കേടുമായിരിക്കും ഇന്ത്യക്ക് - കാരണങ്ങള്‍ ഇതാണ്

പാകിസ്ഥാനെ ലോകകപ്പില്‍ നിന്ന് ‘വെട്ട’ണോ ?; എങ്കില്‍ നഷ്‌ടവും മാനക്കേടുമായിരിക്കും ഇന്ത്യക്ക് - കാരണങ്ങള്‍ ഇതാണ്
ന്യൂഡല്‍ഹി , വെള്ളി, 22 ഫെബ്രുവരി 2019 (16:02 IST)
രാജ്യത്തെ ഞെട്ടിച്ച പുല്‍‌വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ ലോകകപ്പ് മത്സരം അനിശ്ചിതത്വത്തിലാണ്. കേന്ദ്ര സര്‍ക്കിരിന്റെ തീരുമാനം എന്തായാലും അത് നടപ്പാക്കുമെന്നാണ് ബിസിസിഐ ഇന്ന് വ്യക്തമാക്കിയത്.

ലോകകപ്പില്‍ നിന്ന് പാകിസ്ഥാനെ വിലക്കണമെന്ന് ഐസിസിയോട് ആവശ്യപ്പെടുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. പുറത്തുവന്ന റിപ്പോര്‍ട്ടുകളെ തള്ളി ബിസിസിഐ രംഗത്ത് എത്തിയിരുന്നു. ഈ നീക്കം ഒരു കാരണവശാലും വിജയിക്കില്ലെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. അതിനു പല കാരണങ്ങളുണ്ട്.

2021ലെ ചാമ്പ്യന്‍സ് ട്രോഫി, 2023ലെ ഏകദിന ലോകകപ്പ് എന്നിവയ്‌ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് ഇതോടെ തിരിച്ചടിയാകും. പാകിസ്ഥാനെ വിലക്കണമെന്ന നിര്‍ദേശം ഐസിസി യോഗത്തില്‍ പാസാകില്ല. സംഘടനയില്‍ ഇന്ത്യക്ക് ഭൂരിപക്ഷമില്ലാത്തതാണ് ഇതിനു കാരണം. ലോകകപ്പ് കളിക്കാന്‍ യോഗ്യത നേടിയിട്ടുള്ള രാജ്യമാണ് പാകിസ്ഥാന്‍ എന്നതും ഇന്ത്യന്‍ നീക്കത്തിന് തിരിച്ചടിയാക്കും.

ബിസിസിഐ പ്രമേയം അവതരിപ്പിച്ചാലും അത് ഏപ്രിലില്‍ ചേരുന്ന ഐസിസി വാര്‍ഷിക യോഗത്തിലെ പരിഗണിക്കാനിടയുള്ളു. പാകിസ്ഥാനെ പുറത്താക്കാനുള്ള തീരുമാനം മറ്റു രാജ്യങ്ങളെല്ലാം അംഗീകരിക്കേണ്ടി വരും. അതു നടക്കാൻ സാധ്യതയില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഐസിസി ചര്‍ച്ചയ്‌ക്ക് എടുക്കേണ്ടതില്ലെന്ന പൊതു വിലയിരുത്തലുമുണ്ടാകും.

ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഇന്ത്യ എന്ത് നിലപാട് സ്വീകരിച്ചാലും ലോകകപ്പില്‍ നിന്നും പാകിസ്ഥാനെ പുറത്താക്കാന്‍ കഴിയില്ല. പാകിസ്ഥാനെതിരായ മത്സരത്തില്‍ നിന്നും വിട്ടു നില്‍ക്കുക എന്നത് മാത്രമാണ് ഇന്ത്യക്ക് ചെയ്യാന്‍ സാധിക്കൂ. അങ്ങനെ സംഭവിച്ചാല്‍ പാകിസ്ഥാന് രണ്ട് പോയിന്റെ വെറുതെ ലഭിക്കുകയും ചെയ്യും. ഇങ്ങനെയുള്ള നൂലാമാലകള്‍ നിലല്‍ക്കുന്നതിനാലാണ് പാകിസ്ഥാനെ ലോകകപ്പില്‍ കളിപ്പിക്കേണ്ടതില്ലെന്ന നിലപാടില്‍ നിന്ന് ഇന്ത്യ പിന്നോക്കം പോയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കണോ ?; നിലപാടറിയിച്ച് അക്തര്‍