Select Your Language

Notifications

webdunia
webdunia
webdunia
webdunia

48 മണിക്കൂറിനുള്ളില്‍ പാക് പൗരന്മാര്‍ ബിക്കാനീര്‍ വിടണമെന്ന് മജിസ്‌ട്രേറ്റ്; തോക്കെടുത്താല്‍ മരണമെന്ന് സൈന്യം

48 മണിക്കൂറിനുള്ളില്‍ പാക് പൗരന്മാര്‍ ബിക്കാനീര്‍ വിടണമെന്ന് മജിസ്‌ട്രേറ്റ്; തോക്കെടുത്താല്‍ മരണമെന്ന് സൈന്യം
ബിക്കാനിര്‍ , ചൊവ്വ, 19 ഫെബ്രുവരി 2019 (14:48 IST)
രാജസ്ഥാനിലെ അതിര്‍ത്തി നഗരമായ ബിക്കാനീറിലുള്ള പാകിസ്ഥാന്‍ പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ നഗരം വിടണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിആര്‍പിസി 144 പ്രകാരമാണ് ഉത്തരവിറക്കിയത്.

പാക് പൗരന്മാര്‍ക്കു താമസസൗകര്യം നല്‍കരുതെന്ന് ജില്ലയിലെ ഹോട്ടലുകള്‍ക്കും ലോഡ്ജുകള്‍ക്കും നിര്‍ദേശം നല്‍കി. ഇവരുമായി നേരിട്ടോ അല്ലാതെയോ ഒരു തരത്തിലുള്ള വ്യാവസായ ബന്ധവും പാടില്ല.

അപരിചിതരായ ആളുകളുമായി സൈനിക നീക്കങ്ങളുടെ വിവരങ്ങള്‍ ഫോണില്‍ കൈമാറരുത്. പാകിസ്ഥാനില്‍ റജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡുകള്‍ ബിക്കാനിര്‍ ജില്ലയില്‍ ഉപയോഗിക്കരുതെന്നും അധികൃതര്‍ വ്യക്തമാക്കി. രണ്ടു മാസത്തേക്കാണ് കടുത്ത നിയന്ത്രണങ്ങള്‍.

അതേസമയം, കശ്‌മീര്‍ താഴ്‌വരയിലെ ഭീകരർക്ക് കീഴടങ്ങാൻ സൈന്യം അന്ത്യശാസനം നൽകി. ഇത് അവസാനമുന്നറിയിപ്പാണ്. ഇനി മാപ്പില്ലെന്നും, തോക്കെടുക്കുന്നവരെ ഇല്ലാതാക്കുമെന്നും കമാൻഡർ കൻവാൾ ജീത് സിംഗ് ധില്ലൻ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്യാലക്സി എം 10നും, എം 20ക്കും പിന്നാലെ എം 30യെ ഇന്ത്യയിൽ എത്തിക്കാനൊരുങ്ങി സാംസങ് !