ടെസ്റ്റ് ക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായ രവിചന്ദ്രന്‍ അശ്വിനെ ഇത്തവണയും പുറത്തിരിത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ അശ്വിന്‍ കളിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, തുടര്‍ച്ചയായി നാലാം മത്സരത്തിലും അശ്വിന് പുറത്തിരിക്കാനാണ് വിധി. അശ്വിനെ പതിവായി തഴയുന്നത് ഉചിതമായ നടപടിയല്ലെന്ന് വിമര്‍ശനം ശക്തമാണ്. എന്നാല്‍, വിമര്‍ശനങ്ങളെയെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് നായകന്‍ കോലി. നാലാം ടെസ്റ്റിലും രവീന്ദ്ര ജഡേജ മാത്രമാണ് ഇന്ത്യയുടെ ഏക സ്പിന്നര്‍.
നാലാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ ഇങ്ങനെ: രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്