ടി20 ലോകകപ്പ് പടിവാതുക്കൽ നിൽക്കെ ഇന്ത്യയുടെ ബൗളിങ്ങിനെ പറ്റി വലിയ ആശങ്കയാണ് ഉയരുന്നത്. ഓസീസിലെ പേസിനെ പിന്തുണയ്ക്കുന്ന പിച്ചിനെ മുതലാക്കാൻ തക്കവണ്ണം ഒരു ബൗളറും ഫോമിലല്ല എന്നതാണ് ഇന്ത്യയെ ആശങ്കയിലാക്കുന്നത്. ഡെത്ത് ഓവറിൽ ഇന്ത്യൻ ബൗളർമാർ തല്ലുകൊള്ളികളാകുന്നതും സ്പിന്നർമാർക്ക് തിളങ്ങാനാവത്തതും ഇന്ത്യയ്ക്ക് ആശങ്കയാകുന്നുണ്ട്.
എന്നാൽ ഓസീസിലെ വലിയ ബൗണ്ടറികളുള്ള മൈതാനങ്ങളിൽ ഇന്ത്യൻ സ്പിന്നർമാർക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുമെന്നും ലൈനും ലെങ്തും നിലനിർത്തുന്നതിനൊപ്പം അൽപ്പം റിസ്ക് കൂടി എടുക്കാൻ തയ്യാറാകുമെങ്കിൽ സ്പിന്നർമാർക്ക് തിളങ്ങാനാകുമെന്നാണ് ഇന്ത്യയുടെ സ്റ്റാർ സ്പിന്നർ രവിചന്ദ്ര അശ്വിൻ പറയുന്നത്. ലോകകപ്പിനെ പ്രതീക്ഷയോട് കൂടിയാണ് കാണുന്നതെന്നും അശ്വിൻ പറഞ്ഞു.