Select Your Language

Notifications

webdunia
webdunia
webdunia
webdunia

റെക്കോർഡ് നേടാൻ വിക്കറ്റ് വേണമെന്നില്ല, കാര്യവട്ടത്ത് റെക്കോർഡ് നേട്ടവുമായി ആർ അശ്വിൻ

റെക്കോർഡ് നേടാൻ വിക്കറ്റ് വേണമെന്നില്ല, കാര്യവട്ടത്ത് റെക്കോർഡ് നേട്ടവുമായി ആർ അശ്വിൻ
, വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (12:24 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യിൽ വിക്കറ്റ് വീഴ്ത്താനായില്ലെങ്കിലും റെക്കോർഡ് നേട്ടം സ്വന്തമാക്കി ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ. രാജ്യാന്തര ടി20 ക്രിക്കറ്റിൽ നാല് ഓവർ ക്വാട്ടയും പൂർത്തിയാക്കിയപ്പോൾ ഏറ്റവും കുറവ് റൺസ് വഴങ്ങിയ സ്പിന്നർ എന്ന നേട്ടമാണ് അശ്വിൻ സ്വന്തമാക്കിയത്. ഗ്രീൻഫീൽഡിൽ നാലോവറിൽ 8 റൺസ് മാത്രമാണ് അശ്വിൻ വിട്ടുനൽകിയത്.
 
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യിൽ വിക്കറ്റ് ലഭിക്കാത്ത ഒരേയൊരു ഇന്ത്യൻ ബൗളർ അശ്വിനായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ആർഷദീപ് സിങ് മൂന്നും ദീപക് ചാഹർ,ഹർഷൽ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. അക്സർ പട്ടേലിനാണ് ഒരു വിക്കറ്റ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ കോലി വാങ്ങുന്നത് 8 കോടി രൂപ, വമ്പൻ പ്രതിഫലം വാങ്ങുന്നവരിൽ കോലി പതിനാലാമത്