സുന്ദറിന്റെ ബാറ്റിംഗില്‍ അത്ര വിശ്വാസമുണ്ടെങ്കില്‍ അവനെ മൂന്നാം നമ്പറില്‍ ഇറക്കു, നിര്‍ദേശവുമായി അശ്വിന്‍

അഭിറാം മനോഹർ
ബുധന്‍, 23 ജൂലൈ 2025 (15:32 IST)
Washington sundar
ഇന്ത്യ- ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം ഇന്ന് മാഞ്ചസ്റ്ററില്‍ തുടങ്ങാനിരിക്കെ ഇന്ത്യന്‍ ബാറ്റിങ്ങില്‍ അഴിച്ചുപണി നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരമായ രവിചന്ദ്രന്‍ അശ്വിന്‍. പരിക്ക് മൂലം നാലാം ടെസ്റ്റില്‍ നിന്നും ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ആര്‍ഷ്ദീപും പുറത്തായിരുന്നു. റിഷഭ് പന്തും പരിക്കേറ്റിരിക്കുന്ന അവസ്ഥയിലാണ് ഇന്ത്യന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ അഴിച്ചുപണി വേണമെന്ന് അശ്വിന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
 
 കുല്‍ദീപ് യാദവിന് നാലാം ടെസ്റ്റില്‍ കളിപ്പിക്കണമെന്ന് ഒരുപാട് പറയുന്നു. എന്നാല്‍ കുല്‍ദീപിനെ കളിപ്പിച്ചാല്‍ വാഷിങ്ടണ്‍ സുന്ദറിനെ പുറത്തിരുത്തേണ്ടിവരും. സുന്ദറിന്റെ ബാറ്റിംഗില്‍ അത്രയും വിശ്വാസമുണ്ടെങ്കില്‍ കരുണ്‍ നായരിന് പകരം താരത്തെ മൂന്നാം നമ്പറില്‍ പ്രമോട്ട് ചെയ്യാന്‍ ടീം തയ്യാറാകണം. നിതീഷ് കുമാറിന്റെ പകരക്കാരനായി ഷാര്‍ദ്ദൂല്‍ ഠാക്കൂറിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തേണ്ടതെങ്കിലും അതിന് പകരം സായ് സുദര്‍ശനെയോ ധ്രുവ് ജുറലിനെയോ പ്ലെയിങ് ഇലവനില്‍ കളിപ്പിക്കാന്‍. താനായിരുന്നുവെങ്കില്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററെ ഉള്‍പ്പെടുത്തി 2 സ്പിന്നര്‍മാരെയാകും കളിപ്പിക്കുകയെന്നും തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ അശ്വിന്‍ വെളിപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Australia, T20 Series: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയ്ക്കു നാളെ തുടക്കം; അറിയേണ്ടതെല്ലാം

കൊല്‍ക്കത്തയില്‍ ഗംഭീറിന്റെ പിന്‍ഗാമിയായി അഭിഷേക് നായര്‍, അടുത്ത സീസണ്‍ മുതല്‍ മുഖ്യ പരിശീലകന്‍

നന്നായി കളിച്ചില്ലെങ്കിൽ ടീമിന് പുറത്താക്കും, ഹർഷിതിന് ഗംഭീർ മുന്നറിയിപ്പ് നൽകി?

നായകനായി ബാവുമ തിരിച്ചെത്തി, ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

വനിതാ ഏകദിന ലോകകപ്പ് സെമിയ്ക്ക് മുൻപായി ഇന്ത്യയ്ക്ക് തിരിച്ചടി, പ്രതിക റാവലിന് മത്സരം നഷ്ടമാകാൻ സാധ്യത

അടുത്ത ലേഖനം
Show comments