ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ കണ്ട് ഇന്ത്യ ശരിക്കും ഭയന്നതായി ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. ആദ്യ ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ ബാറ്റര്‍മാരുടെ പ്രകടനം കണ്ട് ഭയന്നത് കൊണ്ടാണ് രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 180 റണ്‍സ് ലീഡുണ്ടായിട്ടും ഇന്ത്യ 608 റണ്‍സിന്റെ വലിയ ലീഡ് നേടിയ ശേഷം മാത്രം ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്തതെന്ന് ഹാരി ബ്രൂക്ക് പറഞ്ഞു.
ആദ്യ ടെസ്റ്റില്‍ 372 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയിട്ടും ഇംഗ്ലണ്ട് അത് അടിച്ചെടുത്തപ്പോള്‍ ഇന്ത്യ ശരിക്കും ഭയന്നുപോയി. രണ്ടാം ടെസ്റ്റില്‍ 608 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ട് വെച്ചത്. ഞങ്ങള്‍ക്ക് മുന്നില്‍ എത്ര വലിയ വിജയലക്ഷ്യമാണ് ഉയര്‍ത്തേണ്ടതെന്നതില്‍ ഇന്ത്യയ്ക്ക് ഭയമുണ്ടായിരുന്നു. ആ ഭയം തന്ന ആത്മവിശ്വാസമാണ് ലോര്‍ഡ്‌സില്‍ ഞങ്ങളുടെ 22 റണ്‍സ് വിജയത്തില്‍ പ്രതിഫലിച്ചത്. ബ്രൂക്ക് പറഞ്ഞു. മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ അവസാന വിക്കറ്റുകള്‍ വീഴ്ത്താനാവാതെ ബൗളര്‍മാര്‍ വിയര്‍ത്തപ്പോഴും ബെന്‍ സ്റ്റോക്‌സ് കാണിച്ച നിശ്ചയദാര്‍ഡ്യവും ആത്മവിശ്വാസവും സമാനതകള്‍ ഇല്ലാത്തതായിരുന്നുവെന്നും ലോര്‍ഡ്‌സിലെ വിജയം നല്‍കുന്ന ആത്മവിശ്വാസം വരുന്ന മത്സരങ്ങളില്‍ ഗുണകരമാകുമെന്നും ബ്രൂക്ക് പറഞ്ഞു.