India vs England, 4th Test: ഇന്ത്യക്ക് വീണ്ടും വീണ്ടും തിരിച്ചടി; നിതീഷ് കുമാര്‍ പുറത്ത്, കീപ്പിങ്ങിനു പന്ത് ഇല്ല
പരിശീലനത്തിനിടെ പരുക്കേറ്റ നിതീഷിനെ ടീമില്‍ നിന്ന് ഒഴിവാക്കി
India vs England, 4th Test
India vs England, 4th Test: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനു തയ്യാറെടുക്കുന്ന ഇന്ത്യക്ക് തുടര്‍ച്ചയായി തിരിച്ചടികള്‍. പരുക്കിന്റെ പിടിയിലാണ് ഇന്ത്യന്‍ ക്യാംപ്. ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിലും കളിക്കില്ല.
പരിശീലനത്തിനിടെ പരുക്കേറ്റ നിതീഷിനെ ടീമില്‍ നിന്ന് ഒഴിവാക്കി. ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്കും പരുക്കിനെ തുടര്‍ന്ന് നാലാം ടെസ്റ്റ് നഷ്ടമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് നിതീഷ് കുമാര്‍ റെഡ്ഡിയുടെ പരുക്ക്.
പരുക്കിനെ തുടര്‍ന്ന് ആകാശ് ദീപിനു കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ പകരം പ്രസിദ്ധ് കൃഷ്ണ കളിക്കാനാണ് സാധ്യത. അതേസമയം ഹരിയാന ഫാസ്റ്റ് ബൗളര്‍ അന്‍ഷുല്‍ കംബോജിനെ ബാക്കപ്പായി ഇന്ത്യ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലോര്‍ഡ്‌സ് ടെസ്റ്റില്‍ പരുക്കേറ്റ റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി ടീമില്‍ ഉണ്ടാകില്ല. സ്‌പെഷ്യലിസ്റ്റ് ബാറ്ററായി പന്ത് ബാറ്റ് ചെയ്യാനാണ് സാധ്യത. ധ്രുവ് ജുറല്‍ ആയിരിക്കും വിക്കറ്റിനു പിന്നില്‍. ജൂലൈ 23 ബുധനാഴ്ച മുതല്‍ മാഞ്ചസ്റ്ററിലാണ് നാലാം ടെസ്റ്റ്.