Select Your Language

Notifications

webdunia
webdunia
webdunia
webdunia

റബാഡയെ കണ്ടാല്‍ ഹിറ്റ്മാന് മുട്ടുവിറ ! ഇത്തവണ ബൗള്‍ഡ്, അതും പൂജ്യത്തിന്

Rabada got Rohit Sharma again
, വ്യാഴം, 28 ഡിസം‌ബര്‍ 2023 (18:59 IST)
രോഹിത് ശര്‍മയെ ഒരിക്കല്‍ കൂടി പുറത്താക്കി കഗിസോ റബാഡ. ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിലും രോഹിത്തിന്റെ അന്ധകനായത് റബാഡ തന്നെ. ആദ്യ ഇന്നിങ്‌സില്‍ ക്യാച്ച് ഔട്ട് ആയിരുന്നെങ്കില്‍ ഇത്തവണ ബൗള്‍ഡ് ആണ്, അതും പൂജ്യത്തിന് ! 
 
രണ്ടാം ഇന്നിങ്‌സില്‍ നേരിട്ട എട്ടാം പന്തിലാണ് പൂജ്യത്തിനു രോഹിത് പുറത്തായത്. വിക്കറ്റിനു പുറത്ത് പോകുകയായിരുന്ന പന്തില്‍ അനാവശ്യമായി ബാറ്റ് വെച്ച് ഔട്ട്‌സൈഡ് എഡ്ജ് എടുത്താണ് രോഹിത് ബൗള്‍ഡ് ആയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് ഏഴ് തവണ രോഹിത്തിനെ പുറത്താക്കി എന്ന നേട്ടവും കഗിസോ റബാഡ സ്വന്തമാക്കി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റബാഡയ്ക്ക് മുന്നിൽ രോഹിത് പിന്നെയും വീണു, 60 റൺസെടുക്കുന്നതിനിടയിൽ നഷ്ടമായത് 3 വിക്കറ്റ്