Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 16 April 2025
webdunia

"മാനം കാത്ത് രഹാനെ", ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 1000 റൺസ് കടന്ന ഏക ഏഷ്യൻ താരം

ടെസ്റ്റ്
, ശനി, 13 ഫെബ്രുവരി 2021 (16:14 IST)
ടെസ്റ്റിൽ സമീപകാല പ്രകടനങ്ങളുടെ പേരിൽ വളരെയേറെ പഴികേട്ട താരമാണ് അജിങ്ക്യ രഹാനെ. എന്നാലിപ്പോൾ ഏഷ്യയുടെ തന്നെ മാനം കാത്തിരിക്കുകയാണ് രഹാനെ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 1000 റണ്‍സ് തികച്ച ആദ്യത്തെ ഏഷ്യന്‍ താരമെന്ന നേട്ടമാണ് രഹാനെ സ്വന്തമാക്കിയിരിക്കുന്നത്.
 
15 ഇന്നിങ്‌സുകളില്‍ നിന്നാണ് രഹാനെ 1000 റണ്‍സ് ക്ലബ്ബില്‍ ഇടംനേടിയത്. മൂന്നു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. അതേസമയം 13 ഇന്നിങ്‌സുകളില്‍ നിന്നും 1675 റണ്‍സോടെ ഓസീസിന്റെ മാർനസ് ലബുഷെയ്‌നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ റൺവേട്ടക്കാരിൽ ഒന്നാമതുള്ളത്.18 ഇന്നിങ്‌സുകളില്‍ നിന്നും മൂന്നു സെഞ്ച്വറിയും എട്ടു ഫിഫ്റ്റികളുമടക്കം 1550 റണ്‍സുമായി റൂട്ടാണ് രണ്ടാം സ്ഥാനത്ത്.ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും റൺസ് നേടിയ ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് രഹാനെ.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോശം റെക്കോർഡിൽ ധോണിയെ പിന്നിലാക്കി കോലി, സ്പിന്നർക്ക് മുന്നിൽ പൂജ്യനാകുന്നത് ആദ്യ തവണ