വിജയത്തിന്റെ ക്രഡിറ്റ് ആ രണ്ട് താരങ്ങൾക്ക്: രഹാനെ

Webdunia
ചൊവ്വ, 29 ഡിസം‌ബര്‍ 2020 (19:58 IST)
ഓസ്ട്രേലിയക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റിൽ 8 വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെ ടീമിലെ അരങ്ങേറ്റക്കാരെ പ്രശംസിച്ച് നായകൻ അജിങ്ക്യ രഹാനെ. മെൽബൺ ടെസ്റ്റിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അരങ്ങേറ്റക്കാരായ ശുഭ്‌മാൻ ഗില്ലിനും സിറാജിനും വിജയത്തിന്റെ ക്രെഡിറ്റ് നൽകാൻ താൻ ആഗ്രഹിക്കുന്നതായും രഹാനെ പറഞ്ഞു.
 
ഫസ്റ്റ്‌ക്ലാസ് ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ചിട്ടുള്ള താരമാണ് ശുഭ്‌മാൻ ഗിൽ. മെൽബണിലെ തന്റെ ആദ്യമന്ത്സരത്തിൽ മികച്ച മനസാന്നിധ്യവും ബാറ്റിങ് മികവും ഗിൽ പ്രകടിപ്പിച്ചു. അരങ്ങേറ്റക്കാരനായ പേസ് ബൗളർ എന്ന നിലയിൽ അച്ചടക്കത്തോടെ പന്തെറിയുന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ അച്ചടക്കത്തോടെ പന്തെറിയാൻ തനിക്കാവുമെന്ന് മുഹമ്മദ് സിറാജ് തെളിയിച്ചു. രഹാനെ പറഞ്ഞു.
 
അതേസമയം മത്സരത്തിൽ ഓൾറൗണ്ട് മികവ് പുറത്തെടുത്ത രവീന്ദ്ര ജഡെജയേയും രഹാനെ പ്രശംസിച്ചു.അടുത്ത മത്സരത്തിൽ ടീമിലെ സീനിയർ താരമായ രോഹിത് ശർമ തിരിച്ചെത്തുന്നതിൽ സന്തുഷ്ടനാണെന്നും രോഹിത് കൂടി ടീമിൽ ജോയിൻ ചെയ്യുന്നതിനായി കാത്തിരിക്കുകയാണെന്നും രഹാനെ കൂട്ടിചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രത്യേക പരിഗണനയില്ല, കോലിയും രോഹിത്തും ആഭ്യന്തര ക്രിക്കറ്റ് കളിക്കണം, നിലപാട് വ്യക്തമാക്കി ബിസിസിഐ

എന്തിനാണ് ഇത്ര തിടുക്കം, രോഹിത്തിനെ മാറ്റി ഗില്ലിനെ നായകനാക്കിയതിനെ ചോദ്യം ചെയ്ത് ഹർഭജൻ

സഞ്ജുവിനെ ഒഴിവാക്കാൻ എന്നും ഓരോ കാരണമുണ്ട്,സെലക്ഷൻ തീരുമാനത്തെ ചോദ്യം ചെയ്ത് ക്രിസ് ശ്രീകാന്ത്

റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണ്, ചരിത്രം ആവർത്തിക്കണമെന്നില്ല, ഇന്ത്യ- പാക് മത്സരത്തിന് മുൻപെ താക്കീതുമായി പാക് ക്യാപ്റ്റൻ

വിവാദങ്ങൾക്ക് തിരികൊളുത്തുമോ?, ഏഷ്യാകപ്പ് ഫൈനലിന് പിന്നാലെ ഇന്ന് ഇന്ത്യ- പാക് പോരാട്ടം

അടുത്ത ലേഖനം
Show comments