Rahul Dravid: കാറിനു പിന്നില്‍ ഓട്ടോയിടിച്ചു, റോഡില്‍ വെച്ച് ഡ്രൈവറോടു തര്‍ക്കിച്ച് ദ്രാവിഡ് (വീഡിയോ)
ആരുടെ ഭാഗത്താണ് തെറ്റ് എന്നതിനെ ചൊല്ലിയായിരുന്നു താരവും ഓട്ടോ ഡ്രൈവറും തര്‍ക്കിച്ചത്
Rahul Dravid Dravid Car Dravid Video Rahul Dravid heated argument With Auto Driver
Rahul Dravid: തന്റെ കാറിനു പിന്നില്‍ വന്നിടിച്ച ഓട്ടോറിക്ഷ ഡ്രൈവറുമായി റോഡില്‍ വെച്ച് തര്‍ക്കിച്ച് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്. ബെംഗളൂരുവിലെ കുനിങ്ങാം റോഡില്‍വെച്ചാണ് ദ്രാവിഡ് സഞ്ചരിച്ച എസ്.യു.വിയുടെ പിറകില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ചത്. ഉടന്‍ തന്നെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ദ്രാവിഡ് ഗുഡ്‌സ് ഓട്ടോ ഡ്രൈവറുമായി തര്‍ക്കിക്കുകയായിരുന്നു.
ആരുടെ ഭാഗത്താണ് തെറ്റ് എന്നതിനെ ചൊല്ലിയായിരുന്നു താരവും ഓട്ടോ ഡ്രൈവറും തര്‍ക്കിച്ചത്. ദ്രാവിഡ് ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. സംഭവത്തില്‍ ദ്രാവിഡിനോ, ഡ്രൈവര്‍ക്കോ പരുക്കേറ്റിട്ടില്ല. ദ്രാവിഡും ഡ്രൈവറും തര്‍ക്കിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇന്ത്യക്കായി 164 ടെസ്റ്റ് മത്സരങ്ങളും 344 ഏകദിനങ്ങളും ദ്രാവിഡ് കളിച്ചിട്ടുണ്ട്. രണ്ട് ഫോര്‍മാറ്റുകളിലും 10,000 ത്തില്‍ അധികം റണ്‍സ് താരം സ്‌കോര്‍ ചെയ്തിട്ടുണ്ട്. ടെസ്റ്റില്‍ 36 സെഞ്ചുറികളും ഏകദിനത്തില്‍ 12 സെഞ്ചുറികളുമാണ് താരത്തിന്റെ പേരിലുള്ളത്. ഇന്ത്യന്‍ പരിശീലകനായും താരം സേവനമനുഷ്ഠിച്ചു.