India vs England ODI Series Date, Time, Live Telecast: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര എന്നുമുതല്‍? തത്സമയം കാണാന്‍ എന്തുവേണം?
എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 നു ആരംഭിക്കും
India vs England ODI Series Date, Time, Live Telecast: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കു വ്യാഴാഴ്ച തുടക്കമാകും. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയില്‍ ഉള്ളത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ വിരാട് കോലി, കെ.എല്‍.രാഹുല്‍ തുടങ്ങിയ സീനിയര്‍ താരങ്ങളും ഇടംപിടിച്ചിട്ടുണ്ട്. ചാംപ്യന്‍സ് ട്രോഫിക്കു മുന്നോടിയായി ഇന്ത്യ കളിക്കുന്ന ഏകദിന പരമ്പരയായതിനാല്‍ ആരാധകരും വലിയ പ്രതീക്ഷയിലാണ്.
ഒന്നാം ഏകദിനം - ഫെബ്രുവരി 6, വ്യാഴം - വിധര്‍ഭ ക്രിക്കറ്റ് സ്റ്റേഡിയം നാഗ്പൂര്‍
രണ്ടാം ഏകദിനം - ഫെബ്രുവരി 9, ഞായര്‍ - ബാരാബതി സ്റ്റേഡിയം കട്ടക്ക്
മൂന്നാം ഏകദിനം - ഫെബ്രുവരി 12 ബുധന്‍, നരേന്ദ്ര മോദി സ്റ്റേഡിയം അഹമ്മദബാദ്
എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 നു ആരംഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം.
ഇന്ത്യ, സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, റിഷഭ് പന്ത്, കെ.എല്‍.രാഹുല്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി