ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് വിജയം നേടികൊടുത്തതിന് ശേഷം ഐപിഎല്ലിലേക്ക് മടങ്ങാനുള്ള ഒരിക്കത്തിലാണ് മുന്‍ ഇന്ത്യന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡ്. തന്റെ പഴയ ടീമായ രാജസ്ഥാന്‍ റോയല്‍സിലേക്കാകും താരം മടങ്ങുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
 
 			
 
 			
			                     
							
							
			        							
								
																	
	 
	ഇപ്പോഴിതാ ഇന്ത്യന്‍ പരിശീലകനായിരുന്ന സമയത്തെ അനുഭവങ്ങള്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ് താരം. രോഹിത് ശര്‍മയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനായത് വലിയ അംഗീകാരമായി കാണുന്നുവെന്നും ഗംഭീര നായകനാണ് രോഹിത്തെന്നും ദ്രാവിഡ് പറയുന്നു. ആരാധകരെ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കാന്‍ രോഹിത്തിന് സാധിച്ചതായും ദ്രാവിഡ് പറഞ്ഞു.