Webdunia - Bharat's app for daily news and videos

Install App

ദ്രാവിഡിനെ കൊണ്ടുവന്നത് രണ്ടുംകല്‍പ്പിച്ച്; കോലിയുടെ അഭിപ്രായം തേടിയില്ല

Webdunia
വെള്ളി, 10 ഡിസം‌ബര്‍ 2021 (20:14 IST)
അനില്‍ കുംബ്ലെ വീണ്ടും പരിശീലക സ്ഥാനത്തേക്ക് വരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതോടെ രാഹുല്‍ ദ്രാവിഡിനെ പരിശീലകനാക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. വിദേശ പരിശീലകര്‍ വേണ്ട എന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി നിലപാടെടുക്കുകയായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ശക്തമാണെന്ന് അറിഞ്ഞതോടെയാണ് വിദേശ പരിശീലകന്‍ എന്ന സാധ്യത ബിസിസിഐ പൂര്‍ണമായി അടച്ചത്. ബിസിസിഐയ്ക്ക് ഏറ്റവും വിശ്വസ്തനായ ആളെ തന്നെ പരിശീലകനാക്കാന്‍ തീരുമാനിക്കുകയായിരുന്നു. 
 
ഡ്രസിങ് റൂമില്‍ താരങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നും രണ്ട് ചേരികള്‍ രൂപപ്പെട്ടു വരികയാണെന്നും ഗാംഗുലിക്ക് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് ഏറ്റവും വിശ്വസ്തനും മുന്‍ ഇന്ത്യന്‍ നായകനുമായ രാഹുല്‍ ദ്രാവിഡിനെ തന്നെ പരിശീലകനാക്കിയത്. ടീമില്‍ അടിമുടി മാറ്റം കൊണ്ടുവരികയായിരുന്നു ഗാംഗുലിയുടെ ലക്ഷ്യം. അത് നടപ്പിലാക്കാന്‍ ദ്രാവിഡ് തന്നെയാണ് വേണ്ടതെന്ന് ഗാംഗുലി തീരുമാനിച്ചിരുന്നു. 
 
ദ്രാവിഡിനെ പരിശീലകനാക്കിയത് ബിസിസിഐയുടെ താല്‍പര്യം മാത്രം പരിഗണിച്ചാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയോട് പോലും അഭിപ്രായം ചോദിക്കാതെയാണ് ബിസിസിഐ ദ്രാവിഡിനെ പരിശീലക സ്ഥാനത്ത് നിയമിച്ചത്. തന്നോട് അഭിപ്രായം ചോദിക്കാത്തതില്‍ കോലിക്ക് അതൃപ്തിയുണ്ടായിരുന്നു. ഒടുവില്‍ ദ്രാവിഡിന്റെ നിലപാട് കൂടി പരിഗണിച്ചാണ് കോലിയെ ഏകദിന നായകസ്ഥാനത്തു നിന്ന് മാറ്റാന്‍ ബിസിസിഐ തീരുമാനിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐസിസി ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ വേദിയാകുമോ? തീരുമാനം ഇന്ന്

Rishabh Pant: 'ഞങ്ങളുടെ തത്ത്വങ്ങളും അവന്റെ തത്ത്വങ്ങളും ഒന്നിച്ചു പോകണ്ടേ'; പന്തിന് വിട്ടത് കാശിന്റെ പേരിലല്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്

അവന് കാര്യമായ ദൗർബല്യമൊന്നും കാണുന്നില്ല, കരിയറിൽ 40ലധികം ടെസ്റ്റ് സെഞ്ചുറി നേടും, ഇന്ത്യൻ യുവതാരത്തെ പ്രശംസിച്ച് മാക്സ്വെൽ

ഹാ ഈ പ്രായത്തിലും എന്നാ ഒരിതാ..വിരാടിന്റെ ഈ മനോഭാവമാണ് ഓസീസിനില്ലാത്തത്, വാതോരാതെ പുകഴ്ത്തി ഓസീസ് മാധ്യമങ്ങള്‍

Pakistan vs zimbabwe: ബാബറിന്റെ പകരക്കാരനായെത്തി, ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും സെഞ്ചുറി നേട്ടവുമായി കമ്രാന്‍ ഗുലാം, സിംബാബ്വെയ്‌ക്കെതിരെ പാക് 303ന് പുറത്ത്

അടുത്ത ലേഖനം
Show comments