Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് കുംബ്ലെയെ അപമാനിച്ചു പുറത്താക്കി; ഇന്ന് അതേ നാണയത്തില്‍ കോലിക്ക് മറുപടി കൊടുത്ത് ബിസിസിഐ, മുഖം നോക്കാതെ ഗാംഗുലി

അന്ന് കുംബ്ലെയെ അപമാനിച്ചു പുറത്താക്കി; ഇന്ന് അതേ നാണയത്തില്‍ കോലിക്ക് മറുപടി കൊടുത്ത് ബിസിസിഐ, മുഖം നോക്കാതെ ഗാംഗുലി
, വെള്ളി, 10 ഡിസം‌ബര്‍ 2021 (16:33 IST)
ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തു നിന്ന് അനില്‍ കുംബ്ലെ രാജിവച്ചത് വിരാട് കോലിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ്. ഒരു വര്‍ഷം മാത്രമാണ് കുംബ്ലെ പരിശീലക സ്ഥാനത്ത് ഉണ്ടായിരുന്നത്. പരിശീലകനായിരുന്ന സമയത്ത് 17 ടെസ്റ്റുകളില്‍ 12 ലും ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ കുംബ്ലെയ്ക്ക് കഴിഞ്ഞു. 2016 ജൂണ്‍ 23 നാണ് കുംബ്ലെ പരിശീലക സ്ഥാനത്ത് എത്തിയത്. ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി കുംബ്ലെയുടെ കാലാവധി നീട്ടിക്കൊടുക്കാനായിരുന്നു സച്ചിന്‍, ലക്ഷ്മണ്‍, ഗാംഗുലി എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതി തീരുമാനിച്ചത്. എന്നാല്‍, കോലിയുമായുള്ള അഭിപ്രായ ഭിന്നത തിരിച്ചടിയായി. കുംബ്ലെ സ്ഥാനമൊഴിഞ്ഞു. 
 
ടീം സെലക്ഷനില്‍ കോലിയും കുംബ്ലെയും തമ്മില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നു. ഇതാണ് ഇരുവരും തമ്മില്‍ അകലാന്‍ കാരണമായത്. കോലി ആ സമയത്ത് ടീമിലെ ഏറ്റവും പ്രബലന്‍ ആയിരുന്നു. അതുകൊണ്ട് കുംബ്ലെയെ ഒഴിവാക്കുക മാത്രമായിരുന്നു ബിസിസിഐയുടെ മുന്നിലുള്ള വഴി. എന്നാല്‍, ഗാംഗുലി അന്ന് തന്നെ ഇത് മനസില്‍ വച്ചു. ഉറ്റ ചങ്ങാതി കൂടിയായ കുംബ്ലെയെ അപമാനിച്ചു ഇറക്കി വിടുന്നതിനു തുല്യമായെന്ന് ഗാംഗുലിക്ക് തോന്നി. പിന്നീട് ഗാംഗുലി ബിസിസിഐയുടെ തലപ്പത്തേക്ക് എത്തി. 
 
രവി ശാസ്ത്രിക്ക് ശേഷം പുതിയ പരിശീലകനെ തേടുന്ന സമയത്തും കുംബ്ലെയ്ക്ക് ആയിരുന്നു ബിസിസിആ അധ്യക്ഷന്‍ കൂടിയായ ഗാംഗുലി പരിഗണന നല്‍കിയത്. എന്നാല്‍, കോലി നായകനായി തുടരുന്നതിനാല്‍ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ഇല്ലെന്ന് കുംബ്ലെ വ്യക്തമാക്കി. കളി മികവ് കൊണ്ട് പ്രബലനായിരുന്ന കോലിയുടെ ഫോംഔട്ട് പിന്നീട് വലിയ ചര്‍ച്ചയായി. പതുക്കെ പതുക്കെ കോലിക്ക് ടീമില്‍ ഉണ്ടായിരുന്ന സ്വാധീനം കുറഞ്ഞുവന്നു. രോഹിത് ശര്‍മയ്ക്ക് ടീമില്‍ കൂടുതല്‍ സ്വാധീനം ഉണ്ടാകുകയും ചെയ്തു. ഈ തക്കം നോക്കിയാണ് ഗാംഗുലി കോലിക്കെതിരെ കരുക്കള്‍ നീക്കിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിലയുറപ്പിച്ച് മലാനും റൂട്ടും: രണ്ടാം ഇന്നിങ്സിൽ തിരിച്ചടിച്ച് ഇംഗ്ലണ്ട്