ഐപിഎൽ രണ്ടാം ഘട്ടത്തിൽ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് രാജസ്ഥാന്റെ വെടിക്കെട്ട് ഓൾറൗണ്ടർ ജോസ് ബട്ട്‌ലർ പിന്മാറി. ഭാര്യ കുഞ്ഞിന് ജന്മം നല്‍കുന്നതിനാലാണ് താരം വിട്ടുനില്‍ക്കുന്നത്. ഇംഗ്ലീഷ് താരത്തിന് പകരം ന്യൂസിലന്‍ഡിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ ഫിലിപ്‌സിനെ ടീമിൽ ഉൾപ്പെടുത്തി.
മികച്ച ഫോമിലുള്ള ഫിലിപ്‌സിന്റെ വരവ് ബട്ട്‌ലറുടെ അഭാവം നികത്തുമെന്നാണ് കരുതുന്നത്. 25 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 506 റണ്‍സാണ് ഗ്ലെന്‍ ഫിലിപ്‌സിന്റെ സമ്പാദ്യം. ഐപിഎൽ ആദ്യഘട്ടത്തിൽ രാജസ്ഥാനായി ഏഴ് മത്സരങ്ങളില്‍ 254 റണ്‍സാണ് ബട്ട്‌ലർ നേടിയത്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ സെഞ്ചുറിയും ഇതിൽ ഉൾപ്പെടുന്നു. ബട്ട്‌ലറെ കൂടാതെ മറ്റൊരു സൂപ്പർ താരമായ ജോഫ്ര ആർച്ചറും ഐപിഎല്ലിൽ നിന്നും പിന്മാറിയിരുന്നു.
ബയോ ബബിളിൽ നിൽക്കേണ്ട കാരണത്തെ തുടർന്ന് മറ്റൊരു ഇംഗ്ലണ്ട് താരമായ ലിയാം ലിവിങ്‌സ്റ്റൺ കഴിഞ്ഞ സീസണിൽ നിന്നും മടങ്ങിയിരുന്നു. ഡേവിഡ് മില്ലര്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, ക്രിസ് മോറിസ് എന്നിവര്‍ മാത്രമാണ് നിലവില്‍ രാജസ്ഥാന്‍ റോയല്‍സിലുള്ള മറ്റു വിദേശ താരങ്ങള്‍.