Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി 20 ലോകകപ്പ്: സ്ഥാനം ഉറപ്പിച്ച് മൂന്ന് പേസര്‍മാര്‍

ടി 20 ലോകകപ്പ്: സ്ഥാനം ഉറപ്പിച്ച് മൂന്ന് പേസര്‍മാര്‍
, ശനി, 21 ഓഗസ്റ്റ് 2021 (15:03 IST)
ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ച് മൂന്ന് പേസര്‍മാര്‍. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ടീമില്‍ സ്ഥാനം ഉറപ്പിച്ചവര്‍. മൂന്ന് പേസര്‍മാര്‍, ഒരു സ്പിന്നര്‍, രണ്ട് ഓള്‍റൗണ്ടര്‍മാര്‍ എന്നിങ്ങനെയായിരിക്കും ടി 20 ലോകകപ്പില്‍ ഇന്ത്യയുടെ ടീം ഘടനയെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് ബാറ്റ്‌സ്മാന്‍മാരും ടീമിലുണ്ടാകും. യുസ്വേന്ദ്ര ചഹലിനെയാണ് സ്പിന്നറായി പരിഗണിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരായിരിക്കും ഓള്‍റൗണ്ടര്‍മാര്‍. രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് എന്നിവരാണ് ബാറ്റ്‌സ്മാന്‍മാരായി ഇതിനോടകം സ്ഥാനം ഉറപ്പിച്ച കളിക്കാര്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് ചതിയാണ്, എനിക്ക് മാത്രം സ്പീഡ് കൂട്ടി എറിയുന്നു; ബുംറയോട് പരാതിയുമായി ആന്‍ഡേഴ്‌സണ്‍