Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉമേഷ് യാദവിന്റെ ആക്രമണം; വിദര്‍ഭയോട് ഇന്നിംഗ്‌സ് തോല്‍‌വി വഴങ്ങി കേരളം രഞ്ജിയില്‍ നിന്ന് പുറത്ത്

ഉമേഷ് യാദവിന്റെ ആക്രമണം; വിദര്‍ഭയോട് ഇന്നിംഗ്‌സ് തോല്‍‌വി വഴങ്ങി കേരളം രഞ്ജിയില്‍ നിന്ന് പുറത്ത്
കൃഷ്‌ണഗിരി (വയനാട്) , വെള്ളി, 25 ജനുവരി 2019 (14:22 IST)
കരുത്തരായ വിദര്‍ഭയോട് പൊരുതാനാകാതെ രഞ്ജി ട്രോഫിയിൽ സെമി ഫൈനലിൽ  കേരളം കീഴടങ്ങി. ഇന്നിംഗ്‌സിനും 11 റണ്‍സിനുമാണ് കേരളത്തിന്റെ തോല്‍‌വി. 102 റൺസിന്റെ കടവുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ കേരളം, 24.5 ഓവറിൽ 91 റൺസിനു പുറത്തായി. സ്‌കോര്‍: കേരളം – 106 & 91, വിദർഭ – 208.

രണ്ട് ഇന്നിംഗ്‌സുകളിലുമായി 12 വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവും നാല് വിക്കറ്റ് നേടിയ യഷ് ഠാകൂറുമാണ് കേരളത്തെ തകര്‍ത്തത്. 36 റണ്‍സെടുത്ത അരുണ്‍ കാര്‍ത്തികാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ജയത്തോടെ വിദര്‍ഭ ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കി.

ഒരു ഘട്ടത്തില്‍ ഒന്നിന് 59 എന്ന ശക്തമായ നിലയില്‍ നിന്നാണ് 32 റണ്‍സിനിടെ കേരളത്തിന്റെ വിലപ്പെട്ട ഒമ്പത് വിക്കറ്റുകള്‍ നഷ്ടമായത്. ഉമേഷ് യാദവിന്റെ മികച്ച ബോളിംഗാണ് കേരളത്തിന്റെ തകര്‍ച്ചയ്‌ക്ക് തുടക്കമിട്ടത്.

അരുണ്‍ കാര്‍ത്തിക് (36), ജലജ് സക്‌സേന (7), വിഷ്ണു വിനോദ് (15), സച്ചിന്‍ ബേബി (0), മുഹമ്മദ് അസറുദ്ദീന്‍ (1), വിനൂപ് (5), പി. രാഹുല്‍ (1), സിജോമോന്‍ ജോസഫ് (17), ബേസില്‍ തമ്പി (2), നിതീഷ് (3)  എന്നിങ്ങനെയാണ് കേരള താരങ്ങളുടെ സ്കോറുകള്‍. സന്ദീപ് വാര്യര്‍ (4) പുറത്താവാതെ നിന്നു.

നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സകോറായ 106നെതിരെ വിദര്‍ഭ 208ന് പുറത്തായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ വിദര്‍ഭ 102 റണ്‍സിന്റെ ലീഡാണ് നേടിയത്. സെമിയില്‍ പരാജയപ്പെട്ടുവെങ്കിലും ചരിത്രത്തിലാദ്യമായി സെമി കളിച്ചതിന്റെ ചാരിതാർഥ്യത്തോടെയാണ് കേരളത്തിന്റെ മടക്കം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനം: ഇന്ത്യന്‍ ടീമില്‍ അഴിച്ചു പണിക്ക് സാധ്യത