Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞങ്ങൾ സെമിയിൽ എത്തൂമെന്ന് പറഞ്ഞത് ബ്രയൻ ലാറ മാത്രം, അത് ഞങ്ങൾ ശരിയാണെന്ന് തെളിയിച്ചു: റാഷിദ് ഖാൻ

Rashid Khan, Afghan

അഭിറാം മനോഹർ

, ചൊവ്വ, 25 ജൂണ്‍ 2024 (19:11 IST)
Rashid Khan, Afghan
ടി20 ലോകകപ്പ് സെമിഫൈനല്‍ യോഗ്യത നേടാനയത് ഒരു സ്വപ്നം പോലെയാണ് അനുഭവപ്പെടുന്നതെന്ന് അഫ്ഗാന്‍ നായകന്‍ റാഷിദ് ഖാന്‍. ഞങ്ങള്‍ ടൂര്‍ണമെന്റ് ആരംഭിച്ച രീതി ഞങ്ങളെ ഇവിടം വരെ എത്തിച്ചിരിക്കുന്നു. ന്യൂസിലന്‍ഡിനെതിരെ വിജയിച്ചപ്പോഴാണ് ഞങ്ങള്‍ക്കും പലതും ചെയ്യാനാകുമെന്ന വിശ്വാസം വന്നത്.
 
 സത്യത്തില്‍ ഇത് അവിശ്വസനീയമാണ്. എന്റെ വികാരങ്ങള്‍ എങ്ങനെ വിവരിക്കും എന്നത് എനിക്കറിയില്ല. ഈ വലിയ നേട്ടത്തില്‍ ടീം അത്രയും സന്തോഷത്തിലാണ്. ലോകകപ്പ് തുടങ്ങും മുന്‍പ് ബ്രയാന്‍ ലാറ മാത്രമാണ് ഞങ്ങള്‍ സെമിഫൈനലിലെത്തുമെന്ന് പ്രവചിച്ചത്. അത് ശരിയാണെന്ന് ഞങ്ങള്‍ തെളിയിച്ചു. ഈ വിജയം അഫ്ഗാനില്‍ വലിയ ആഘോഷമായിരിക്കും. സെമി ഫൈനലില്‍ എത്തുക എന്നത് വലിയ നേട്ടമാണ്. ഇനി വ്യക്തമായ മനസോടെ മുന്നോട്ട് പോകണം. കാര്യങ്ങള്‍ ലളിതമായി സൂക്ഷിക്കുകയും ഈ വലിയ അവസരം ആസ്വദിക്കുമെന്ന് ഉറപ്പാക്കുകയും വേണം. റാഷിദ് ഖാന്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഫ്ഗാൻ്റെ സെമി ഫൈനൽ പ്രവേശനം, വാർണറുടെ ടി20 കരിയറിന് അവസാനം!