Select Your Language

Notifications

webdunia
webdunia
webdunia
webdunia

വലിയ നിരാശയും വിഷമവും തോന്നി; ഇന്ത്യന്‍ പരിശീലകനായിരുന്നപ്പോള്‍ ഏറ്റവും വേദനിപ്പിച്ച സംഭവം വെളിപ്പെടുത്തി രവി ശാസ്ത്രി

Ravi Shastri
, ബുധന്‍, 12 ജനുവരി 2022 (11:57 IST)
ഇന്ത്യന്‍ പരിശീലകനായിരുന്ന സമയത്ത് തന്നെ ഏറെ വേദനിപ്പിച്ച സംഭവം വെളിപ്പെടുത്തി രവി ശാസ്ത്രി. പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോല്‍വി വഴങ്ങിയതാണ് ഇക്കാലയളവില്‍ തന്നെ ഏറെ നിരാശപ്പെടുത്തിയതും വേദനിപ്പിച്ചതുമായ സംഭവമെന്ന് ശാസ്ത്രി പറഞ്ഞു. 
 
'ആ കളി തോല്‍ക്കേണ്ടവര്‍ അല്ല ഞങ്ങള്‍. വലിയ നിരാശ തോന്നി. ചുരുങ്ങിയ പക്ഷം ആ മത്സരം സമനിലയെങ്കിലും ആക്കണമായിരുന്നു. ടെസ്റ്റില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനത്ത് ഇരിക്കുകയെന്നത് തമാശയല്ല. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു ഫലമല്ല ഫൈനലില്‍ ഇന്ത്യ അര്‍ഹിച്ചിരുന്നത്,' രവി ശാസ്ത്രി പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നെറ്റ്‌സില്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്'; രഹാനെയെ പിന്തുണച്ച് ഇന്ത്യന്‍ ബാറ്റിങ് കോച്ച്