Webdunia - Bharat's app for daily news and videos

Install App

കോലിയും രോഹിത്തും തമ്മി‌ൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നോ? ശാസ്‌ത്രി പറയുന്നു

Webdunia
വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (19:48 IST)
ആധുനിക ക്രിക്കറ്റിലെ ഇതിഹാസങ്ങളെന്ന് വാഴ്‌ത്തപ്പെടുന്ന സൂപ്പർതാരങ്ങളാണ് ഇന്ത്യൻ നായകൻ വിരാട് കോലിയും രോഹിത് ശർമയും. ലിമിറ്റഡ് ക്രിക്കറ്റിൽ ഇഞ്ചോടിഞ്ച് പൊരുതുന്ന സൂപ്പർതാരങ്ങൾ തമ്മിൽ അത്ര നല്ല ബന്ധമല്ല ടീമിനകത്തുള്ളതെന്ന തരത്തിലുള്ള ഗോസിപ്പുകൾ പലപ്പോഴായി പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇരു താരങ്ങളും തമ്മിലുള്ള ബന്ധത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ടീമിന്റെ പരിശീലകനായ രവി ശാസ്‌ത്രി.
 
ആളുകൾ പലതും പറയുന്നതല്ലാതെ ഇരുതാരങ്ങളും തമ്മിൽ പ്രശ്‌നമുള്ളതായി തനിക്ക് ഒരിക്കലും അനുഭവപ്പെട്ടിട്ടില്ലെന്നാണ് ശാസ്‌ത്രി പറയുന്നത്. ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിൽ രോഹിതിനെയും കോലിയേയും വിളിച്ച് എനിക്ക് കാര്യങ്ങള്‍ സംസാരിക്കാമായിരുന്നു. ഒരു ദിവസം പോലും അത്തരത്തിലൊരു കാര്യം കണ്ടിട്ടില്ല. ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ രവിശാസ്‌ത്രി പറഞ്ഞു.
 
ഇത്തരമൊരു പ്രശ്‌നം ഉണ്ടായിരുന്നുവെങ്കിൽ ടീമെന്ന നിലയിൽ ഇത്രയും നന്നായി ഇന്ത്യക്ക് കളിക്കാനാകുമായിരുന്നില്ലെന്നും ടീമിലെ താരങ്ങളെയും ക്യാപ്‌റ്റനെയും കഴുതകളാക്കുന്ന റിപ്പോർട്ടുകളാണ് ഇതെന്നും ശാസ്‌ത്രി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ധോനിക്ക് 10 ഓവറൊന്നും ബാറ്റ് ചെയ്യാനാകില്ല: ഫ്ലെമിങ്ങ്

ദൈവത്തിന്റെ പ്രധാനപോരാളി തിരിച്ചെത്തുന്നു, എന്‍സിഎയില്‍ ബൗളിംഗ് പുനരാരംഭിച്ച് ബുമ്ര

തോറ്റു!, തോൽവിക്ക് മുകളിൽ മുംബൈ നായകൻ ഹാർദ്ദിക്കിന് 12 ലക്ഷം പിഴയും

MS Dhoni: വെറുതെ വന്ന് രണ്ട് ഫോറും ഒരു സിക്‌സും അടിക്കാന്‍ ചെന്നൈക്ക് ധോണിയെ വേണോ? എങ്ങനെ മറികടക്കും ഈ 'തല'വേദന

Jofra Archer:തല്ലുകൊണ്ടതെല്ലാം പഴങ്കഥ, പ്രതാപകാലത്തെ ഓർമിപ്പിച്ച് ആർച്ചറുടെ മാരക സ്പെൽ, ആദ്യ ഓവറിൽ തന്നെ വിക്കറ്റ്, രാജസ്ഥാൻ സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments