ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലും ടീമിലെ സീനിയർ സ്പിന്നർ രവിചന്ദ്ര അശ്വിനെ ഉൾപ്പെടുത്താത്തതിൽ പ്രതികരണവുമായി മുൻ താരങ്ങൾ. അശ്വിനെ ടീമിലുൾപ്പെടുത്താത്തത് ഇന്ത്യ കാണിക്കുന്ന മണ്ടത്തരമാണെന്നും കോലിയുടെ തീരുമാനം ആശ്ചര്യപ്പെടുത്തുന്നതായും പല മുൻതാരങ്ങളും പ്രതികരിച്ചു.
അശ്വിനെ തിരഞ്ഞെടുക്കാത്തത് ഇംഗ്ലണ്ടിലെ നാല് ടെസ്റ്റുകളിലുടനീളം ഞങ്ങള്‍ കണ്ട ഏറ്റവും മികച്ച നോണ്‍ സെലക്ഷന്‍ ആയിരിക്കണം. 413 ടെസ്റ്റ് വിക്കറ്റുകളും 5 ടെസ്റ്റ് സെഞ്ചുറികളുമുള്ള താരത്തെയാണ് അവഗണിക്കുന്നത്. ഭ്രാന്ത്. എന്നായിരുന്നു മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണിന്റെ പ്രതികരണം.
ഇന്ത്യയുടെ ഇലവനില്‍ അശ്വിന്‍ ഇല്ല എന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്നും രണ്ട് സ്പിന്നര്‍മാരെയും മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെയും കളിക്കാന്‍ മതിയായ ഇടമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും ടോം മൂഡി പ്രതികരിച്ചു.കഴിഞ്ഞ രണ്ട് വര്‍ഷം വിദേശത്ത് അശ്വിന്റെ പ്രകടനം അസാധാരണമായിരുന്നുവെന്നും തീരുമാനം അംഗീകരിക്കുവാൻ അശ്വിനും ബുദ്ധിമുട്ടായിരിക്കുമെന്നുമാണ് മുൻ ഇന്ത്യൻ താരമായ സാബാ കരീമിന്റെ പ്രതികരണം.