ക്യാപ്‌റ്റൻസിയുടെ അധികഭാരം ഇല്ലാത്ത വിരാട് കോലി എതിരാളികൾക്ക് അപകടകാരിയാകുമെന്ന് ഗ്ലെൻ മാക്‌സ്‌വെൽ. ക്യാപ്റ്റൻസി സ്ഥാനം കൈമാറിക്കഴിഞ്ഞതായി അദ്ദേഹത്തിനു ബോധ്യമുണ്ട്. അത് അദ്ദേഹത്തിനു വലിയ ഭാരമായിരുന്നെന്നാണ് തോന്നുന്നത്. സമ്മർദങ്ങളില്ലാത്ത കോലി എന്നത് എതിരാളികൾക്ക് കൂടുതൽ അപകടകരമായ വാർത്തയാണ് മാക്‌സ്‌വെൽ പറഞ്ഞു.
അടുത്ത കുറച്ച് വർഷങ്ങൾ കോലിക്ക് നായകന്റെ സമ്മർദ്ദമില്ലാതെ കളിക്കാനാകും. കോലിക്കെതിരെ കളിക്കുമ്പോൾ അദ്ദേഹത്തെ അതിശക്തനായ എതിരാളിയായിട്ടാണു തോന്നിയിട്ടുള്ളത്. കളിയിൽ എപ്പോഴും സ്വാധീനം ചെലുത്താൻ കോലിക്കാകും. അദ്ദേഹത്തിനൊപ്പം കളിക്കുന്നത് ഞാൻ ആസ്വദിക്കുന്നുണ്ട് മാക്‌സ്‌വെൽ പറഞ്ഞു.
2021 ഐപിഎല്ലിനു ശേഷമാണ് ബാംഗ്ലൂർ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെന്നു കോലി പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കയുടെ മുൻ നായകനായ ഫാഫ് ഡുപ്ലെസിസായിരിക്കും ഈ സീസണിൽ ആർസിബിയെ നയിക്കുക. മാർച്ച് 26നാണ് ഐപിഎൽ സീസൺ ആരംഭിക്കുക.