Publish Date: Fri, 05 May 2023 (18:26 IST)
Updated Date: Fri, 05 May 2023 (18:28 IST)
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ ടീം പരിശീലകനും മുൻ ഇന്ത്യൻ താരവുമായ രവി ശാസ്ത്രി. നായകനെന്ന നിലയിൽ സഞ്ജുവിന് പക്വത കൈവന്നതായി ശാസ്ത്രി പറഞ്ഞു. സ്പിന്നർമാരെ സഞ്ജു മികച്ച രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നും ശാസ്ത്രി നിരീക്ഷിച്ചു.
ക്യാപ്റ്റനെന്ന നിലയിൽ സഞ്ജു സാംസൺ പക്വത കൈവരിച്ചു. അദ്ദേഹം മൂന്ന് സ്പിന്നർമാരെ കളിപ്പിക്കുകയും അവരെ സമർഥമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഒരു മികച്ച ക്യാപ്റ്റന് മാത്രമെ അങ്ങനെ ചെയ്യാൻ കഴിയു. ശാസ്ത്രി പറഞ്ഞു. രാജസ്ഥാൻ - ഗുജറാത്ത് മത്സരത്തിന് മുന്നോടിയായാണ് ശാസ്ത്രിയുടെ പ്രസ്താവന. നിലവിലെ ഫോമിൽ ഗുജറാത്ത് ട്രോഫി നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ശാസ്ത്രി അഭിപ്രായപ്പെട്ടു.