KL Rahul: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെ പരുക്കേറ്റ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് നായകന് കെ.എല്‍.രാഹുല്‍ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പുറത്ത്. ഫീല്‍ഡ് ചെയ്യുന്നതിനിടെ വലത് തുടയിലാണ് രാഹുലിന് പരുക്കേറ്റത്. സ്കാനിങ്ങിനായി മുംബൈയിലാണ് താരം ഇപ്പോള്‍ ഉള്ളത്. ഐപിഎല്ലില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ രാഹുല്‍ ഇനി കളിക്കില്ല. ക്രുണാല്‍ പാണ്ഡ്യയായിരിക്കും ഇനിയുള്ള മത്സരങ്ങളില്‍ ലഖ്നൗവിനെ നയിക്കുക.
സ്കാനിങ് റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും രാഹുലിന്റെ ബാക്കി കാര്യങ്ങളെ കുറിച്ച് ബിസിസിഐ തീരുമാനമെടുക്കുക. നിലവിലെ സാഹചര്യത്തില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും രാഹുലിന് നഷ്ടമായേക്കും. രാഹുലിന് പകരം ക്വിന്റണ്‍ ഡി കോക്ക് ലഖ്നൗ ഓപ്പണറായേക്കും.