Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ind vs Eng: പിച്ചിനെ കുറ്റം പറഞ്ഞ് നടന്നവർക്ക് ഒരു റൺസ് പോലും നേടാനായില്ല, പോപ്പിനെ കുത്തി രവിശാസ്ത്രി

Ind vs Eng: പിച്ചിനെ കുറ്റം പറഞ്ഞ് നടന്നവർക്ക് ഒരു റൺസ് പോലും നേടാനായില്ല, പോപ്പിനെ കുത്തി രവിശാസ്ത്രി

അഭിറാം മനോഹർ

, തിങ്കള്‍, 26 ഫെബ്രുവരി 2024 (19:04 IST)
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ റാഞ്ചിയില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിന് മുന്‍പ് പിച്ചിനെ കുറ്റം പറഞ്ഞ ചിലര്‍ ഒരു റണ്‍സ് നേടാതെ പുറത്തായെന്ന് പരിഹസിച്ച് കമന്റേറ്റര്‍ രവി ശാസ്ത്രി. റാഞ്ചി ടെസ്റ്റിന് മുന്‍പ് പിച്ചിലെ വിള്ളലുകളെ പറ്റി ഇംഗ്ലണ്ട് താരം ഒലി പോപ്പ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. നാലാം ടെസ്റ്റിലെ രണ്ടിന്നിങ്ങ്‌സിലും റണ്‍സൊന്നും നേടാതെയാണ് പോപ്പ് മടങ്ങിയത്.
 
ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്ങ്‌സില്‍ നേരിട്ട രണ്ടാം പന്തിലും രണ്ടാം ഇന്നിങ്ങ്‌സില്‍ നേരിട്ട ആദ്യ പന്തിലുമാണ് പോപ്പ് പുറത്തായത്. ടെസ്റ്റ് തുടങ്ങും മുന്‍പ് എന്തെല്ലാം കുറ്റങ്ങളാണ് ചിലര്‍ പറഞ്ഞത്. അങ്ങനെ പറഞ്ഞവരില്‍ ഒരാള്‍ക്ക് ഒരു റണ്‍സ് പോലും ഇവിടെ നേടാനായില്ല. പിച്ചിനെ കുറ്റം പറയുകയല്ല. പന്ത് നോക്കി കളിക്കുകയാണ് വേണ്ടത്. നാലാം ദിനത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ചെയ്തത് അതാണെന്നും രവി ശാസ്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോലിയുടെ പകരക്കാരനായെത്തി പക്ഷേ, നിരാശമാത്രം ബാക്കിയാക്കി പാട്ടീദാർ