Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോശം ഫോമിലൂടെ കടന്നുപോയപ്പോൾ ഈഗോ ഉപേക്ഷിക്കാൻ കോലിയ്ക്ക് സാധിച്ചു: രവിശാസ്ത്രി

മോശം ഫോമിലൂടെ കടന്നുപോയപ്പോൾ ഈഗോ ഉപേക്ഷിക്കാൻ കോലിയ്ക്ക് സാധിച്ചു: രവിശാസ്ത്രി
, ചൊവ്വ, 7 നവം‌ബര്‍ 2023 (16:26 IST)
കരിയറിലെ മോശം ഘട്ടത്തിലൂടെ കടന്നുപോയത് തന്റെ ഈഗോ ഉപേക്ഷിക്കാന്‍ കോലിയെ സഹായിച്ചതായി മുന്‍ ഇന്ത്യന്‍ പരിശീലകനും കമന്റേറ്ററുമായ രവിശാസ്ത്രി. ഈ ഗെയിം നിങ്ങളില്‍ സ്വാധീനം ചെലുത്തുമെന്ന് നിങ്ങള്‍ക്കറിയാം. നിങ്ങളുടെ സ്വഭാവം കെട്ടിപ്പടുക്കുന്നതിന് പുറമെ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന പല ഗുണങ്ങള്‍ ഈ ഗെയിം നിങ്ങളെ പഠിപ്പിക്കുന്നു.
 
മോശം സമയത്തിലൂടെ കടന്നുപോയി എന്നത് തന്റെ ഈഗോ കുഴിച്ചുമൂടാന്‍ കോലിയെ സഹായിച്ചിട്ടുണ്ട്. കോലി മികച്ച റണ്ണിലായിരുന്നു. ഓരോ ദിവസവും ഓരോ സെഞ്ചുറി എന്ന തരത്തിലായിരുന്നു കാര്യങ്ങള്‍. അത്തരമൊരു അവസ്ഥ നിങ്ങളില്‍ അമിതമായ ആത്മവിശ്വാസം ഉണ്ടാക്കിയേക്കും. നിങ്ങള്‍ക്ക് ഏത് ബൗളറെയും ഏത് സാഹചര്യത്തിലും നേരിടാനാകുമെന്ന് നിങ്ങള്‍ കരുതും. എന്നാല്‍ റണ്‍സ് ലഭിക്കാത്ത ഒരു പാചിലൂടെയാണ് പിന്നീട് കടന്നുപോകേണ്ടി വരുന്നത്. അത് തുടരുകയും ചെയ്യുന്നു.
 
എന്താണ് അപ്പോള്‍ സംഭവിക്കുന്നത്. നിങ്ങള്‍ക്ക് നിങ്ങളുടെ ബേസിക്കുകളിലേക്ക് പോകേണ്ടി വരുന്നു. കോലിയ്ക്കും അതാണ് സംഭവിച്ചത്. അവന്‍ അടിസ്ഥാനങ്ങളിലേയ്ക്ക് തിരിച്ചുപോയി ചെയ്യേണ്ടത് ചെയ്തു. ഇപ്പോള്‍ അവന്റെ ശരീരഭാഷയിലും ക്രീസിലെ ശാന്തതയിലും സമ്മര്‍ദ്ദത്തെ മറികടക്കാനുള്ള കഴിവില്‍ പോലും വ്യത്യാസം കാണാന്‍ കഴിയും. രവി ശാസ്ത്രി പറഞ്ഞു
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രഫഷണലാകുമ്പോള്‍ നിയമങ്ങളും പാലിക്കേണ്ടി വരും, നിയമത്തിനുള്ളിലെ കാര്യം ചെയ്യുമ്പോള്‍ സ്പിരിറ്റ് ഓഫ് ഗെയിം പൊക്കി പിടിക്കുന്നതെന്തിന് ?