Webdunia - Bharat's app for daily news and videos

Install App

ധോണി വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി രവി ശാസ്ത്രി രംഗത്ത്

ധോണി വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി രവി ശാസ്ത്രി രംഗത്ത്

Webdunia
ചൊവ്വ, 14 നവം‌ബര്‍ 2017 (20:15 IST)
ട്വന്റി-20യിൽ നിന്നും മഹേന്ദ്ര സിംഗ് ധോണി മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി രംഗത്ത്.

ധോണിയെ വിമര്‍ശിക്കുന്നവര്‍ കഴിഞ്ഞു പോയ കാലങ്ങളിലെ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാകും. ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ നേടിത്തന്ന ക്യാപ്‌റ്റനാണ് അദ്ദേഹം. മഹിയെ പോലൊരു താരം ഇന്ത്യന്‍ ടീമില്‍ വന്നിട്ടില്ല. വിക്കറ്റിന് പിന്നില്‍ നിന്ന് ടീമിനെ ഏകോപിപ്പിക്കാനുള്ള ധോണിയുടെ മികവ് മറ്റാര്‍ക്കുമില്ലെന്നും രവി ശാസ്‌ത്രി വ്യക്തമാക്കി.

മുൻ കാലങ്ങളിൽ ബാറ്റിംഗിലും ഫീൽഡിംഗിലുമുള്ള ധോണിയുടെ പ്രകടനം വളരെ മികച്ചതായിരുന്നുവെന്നും രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടി ക്രിക്കറ്റില്‍ നിന്നും ധോണി മാറി നില്‍ക്കണമെന്ന ആവശ്യവുമായി അജിത് അഗാക്കർ, വിവിഎസ് ലക്ഷ്മൺ എന്നിവർ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ ക്രിക്കറ്റ് ലോകത്തു നിന്നും മഹിക്കെതിരെ ശക്തമായ പ്രസ്‌താവനകളുണ്ടായി. ഇതിന് പിന്നാലെയാണ് ധോണിക്ക് പിന്തുണയുമായി രവി ശാസ്‌ത്രി രംഗത്തുവന്നത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

അന്ന് സെലക്ടര്‍മാരുടെ കാലില്‍ വീഴാത്തത് കൊണ്ട് എന്നെ തഴഞ്ഞു, കരിയറില്‍ ഒരുത്തന്റെയും കാല് പിടിക്കാന്‍ നിന്നിട്ടില്ല : ഗൗതം ഗംഭീര്‍

പഴയ പോലെയല്ല, ഫീൽഡൊന്നും ചെയ്യേണ്ട, നിങ്ങൾക്ക് ഇമ്പാക്ട് പ്ലെയറായി വന്നുകൂടെ, ക്രിസ് ഗെയ്‌ലിനോട് കോലി

M S Dhoni: കാലിലെ പരിക്കിൽ ധോനി ശസ്ത്രക്രിയയ്ക്ക് വിധേയനാകും, വിരമിക്കൽ തീരുമാനം ശസ്ത്രക്രിയ കഴിഞ്ഞ്

IPL Play off: മഴ വില്ലനാകില്ല, ഐപിഎല്ലിലെ ആദ്യ ഫൈനലിസ്റ്റാരാകുമെന്ന് ഇന്നറിയാം

Virat Kohli: ലോകകപ്പില്‍ കോലി തന്നെ ഓപ്പണ്‍ ചെയ്യും, ദുബെയും പ്ലേയിങ് ഇലവനില്‍ !

അടുത്ത ലേഖനം
Show comments