Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെ എൽ രാഹുലിനെ ഓർത്ത് ടെൻഷൻ അടിക്കണ്ട, ഓപ്പണറായി രോഹിത് തന്നെ ഇറങ്ങണം: രവി ശാസ്ത്രി

Rohit Sharma

അഭിറാം മനോഹർ

, തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (13:33 IST)
ഓസ്‌ട്രേലിയക്കെതിരായ അഡലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ ആറാം സ്ഥാനത്തിറങ്ങി നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ കാഴ്ചവെച്ചത്. ആദ്യമത്സരത്തില്‍ വിജയിച്ച കെ എല്‍ രാഹുല്‍- യശ്വസി ജയ്‌സ്വാള്‍ ഓപ്പണിംഗ് സഖ്യത്തിന് വേണ്ടി രണ്ടാം ടെസ്റ്റ് മത്സരത്തില്‍ രോഹിത് ശര്‍മ ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്കിറങ്ങി. ആറാമതായി ബാറ്റിംഗിനെത്തിയ താരം രണ്ട് ഇന്നിങ്ങ്‌സുകളില്‍ നിന്നുമായി വെറും 9 റണ്‍സ് മാത്രമാണ് നേടിയത്. മത്സരത്തില്‍ ആത്മവിശ്വാസമില്ലായ്മ  രോഹിത്തിന്റെ ബാറ്റിംഗില്‍ പ്രതിഫലിച്ചെന്നും രോഹിത് തന്റെ സ്വാഭാവിക പൊസിഷനായ ഓപ്പണിംഗില്‍ തന്നെ തിരിച്ചെത്തണമെന്നുമാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ കൂടിയായ രവി ശാസ്ത്രി പറയുന്നത്.
 
ഓപ്പണിംഗില്‍ കൂടുതല്‍ ആക്രമണോത്സുകതയോടെ കളിക്കാന്‍ രോഹിത്തിന് സാധിക്കും. ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്കിറങ്ങുമ്പോള്‍ രോഹിത്തിന്റെ ശരീരഭാഷ തന്നെ വ്യത്യസ്തമാണ്. കാര്യമായ റണ്‍സ് ടീമിനായി നേടാന്‍ രോഹിത്തിനാകുന്നില്ല. എന്നാല്‍ ഓപ്പണിംഗ് റോള്‍ രോഹിത്തിന് പരിചയമുള്ള കാര്യമാണ്. കെ എല്‍ രാഹുലിനെ ഓര്‍ത്ത് ടെന്‍ഷന്‍ അടിക്കേണ്ടതില്ലെന്ന് തോന്നുന്നു. രോഹിത് കളിക്കേണ്ടത് ഓപ്പണിംഗ് പൊസിഷനിലാണ്. പരമ്പരയില്‍ ശക്തമായി തന്നെ തിരിച്ചുവരാന്‍ രോഹിത്തിനാകും. ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരങ്ങള്‍ എപ്പോഴും ആവേശകരമാണ്. ഒരു കളിയില്‍ ജയിച്ചാല്‍ അടുത്ത കളി പരാജയപ്പെടാം കഴിഞ്ഞ 10 വര്‍ഷമായി നമ്മള്‍ ഇത് കാണുന്നതാണ്. ശാസ്ത്രി പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത്ര അഹങ്കാരം പാടില്ലല്ലോ, പാകിസ്ഥാനിൽ ഇന്ത്യ കളിച്ചില്ലെങ്കിൽ ഇന്ത്യയിലെ കളികൾ പാകിസ്ഥാനും ബഹിഷ്കരിക്കണമെന്ന് ഷാഹിദ് അഫ്രീദി