Ravichandran Ashwin: 'ചെന്നൈ വന്ത് എന്‍ ടെറിട്ടറി'; ഒന്നാം ടെസ്റ്റില്‍ അശ്വിനു സെഞ്ചുറി, ഇന്ത്യക്ക് മികച്ച സ്‌കോര്‍
144-6 എന്ന നിലയില്‍ ഇന്ത്യ പ്രതിരോധത്തിലായപ്പോള്‍ ഏഴാം വിക്കറ്റില്‍ അശ്വിനും ജഡേജയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു
Publish Date: Thu, 19 Sep 2024 (16:55 IST)
Updated Date: Thu, 19 Sep 2024 (16:57 IST)
Ravichandran Ashwin: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ രവിചന്ദ്രന്‍ അശ്വിന് സെഞ്ചുറി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത് അശ്വിനും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ്. 108 പന്തില്‍ 10 ഫോറും രണ്ട് സിക്‌സും സഹിതം അശ്വിന്‍ സെഞ്ചുറി നേടി. ടെസ്റ്റ് കരിയറിലെ അശ്വിന്റെ ആറാം സെഞ്ചുറിയാണ് ചെന്നൈ ചെപ്പോക്കില്‍ ബംഗ്ലാദേശിനെതിരെ നേടിയത്.
144-6 എന്ന നിലയില്‍ ഇന്ത്യ പ്രതിരോധത്തിലായപ്പോള്‍ ഏഴാം വിക്കറ്റില്‍ അശ്വിനും ജഡേജയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ജഡേജ അര്‍ധ സെഞ്ചുറി നേടി. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 78 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 334 റണ്‍സ് നേടിയിട്ടുണ്ട്.