Select Your Language

Notifications

webdunia
webdunia
webdunia
webdunia

Breaking News: രവിചന്ദ്രന്‍ അശ്വിന്‍ വിരമിക്കുന്നതായി റിപ്പോര്‍ട്ട്

ചില ക്രിക്കറ്റ് ജേണലിസ്റ്റുകളാണ് മുതിര്‍ന്ന ഇന്ത്യന്‍ താരം വിരമിച്ചേക്കുമെന്ന സൂചന നല്‍കിയത്

Virat Kohli and Ravichandran Ashwin

രേണുക വേണു

, ബുധന്‍, 18 ഡിസം‌ബര്‍ 2024 (10:54 IST)
Virat Kohli and Ravichandran Ashwin

Breaking News: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്താന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ഗാബ ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് ഒരു മുതിര്‍ന്ന ഇന്ത്യന്‍ താരം രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം നടത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് രവിചന്ദ്രന്‍ അശ്വിന്‍ ആയിരിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 
 
ചില ക്രിക്കറ്റ് ജേണലിസ്റ്റുകളാണ് മുതിര്‍ന്ന ഇന്ത്യന്‍ താരം വിരമിച്ചേക്കുമെന്ന സൂചന നല്‍കിയത്. അതിനു പിന്നാലെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ അടക്കം ഇതിനെ കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്. 
ഈ അഭ്യൂഹങ്ങള്‍ പ്രചരിച്ചതിനു പിന്നാലെയാണ് ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ നിന്നുള്ള ചില വൈകാരിക ദൃശ്യങ്ങള്‍ പുറത്തുവന്നത്. വിരാട് കോലിയും രവിചന്ദ്രന്‍ അശ്വിനും സംസാരിക്കുന്നതും അതിനു ശേഷം കോലി അശ്വിനെ വൈകാരികമായി കെട്ടിപ്പിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

ഇന്ത്യക്കായി 106 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച അശ്വിന്‍ 537 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 38 വയസാണ് താരത്തിന്റെ പ്രായം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Fifa The Best: ബാലൺ ഡി യോർ കൈവിട്ടു, പക്ഷേ ഫിഫയുടെ മികച്ച പുരുഷതാരമായി വിനീഷ്യസ് ജൂനിയർ, വനിതകളിൽ എയ്റ്റാന ബോൺമാറ്റി