Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓരോ സെഷനിലും വിക്കറ്റ് നേടുന്ന താരം, ബുമ്രയെ പോലെ ഒരുത്തനെ കണ്ടിട്ടില്ല, പ്രശംസയുമായി അലൻ ബോർഡർ

Kohli- Bumrah

അഭിറാം മനോഹർ

, ചൊവ്വ, 17 ഡിസം‌ബര്‍ 2024 (20:47 IST)
ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ വാതോരാതെ പുകഴ്ത്തി ഓസ്‌ട്രേലിയന്‍ ഇതിഹാസതാരം അലന്‍ ബോര്‍ഡര്‍. ഓരോ സ്‌പെല്ലിലും വിക്കറ്റെടുക്കാനുള്ള ബുമ്രയുടെ ശേഷിയാണ് അലന്‍ ബോര്‍ഡറിന് മതിപ്പുളവാക്കാന്‍ കാരണമായത്. ഇത്തരത്തിലുള്ള ഒരു കളിക്കാരനെ മുന്‍പ് കണ്ടിട്ടില്ലെന്നാണ് ബുമ്രയെ പറ്റി ബോര്‍ഡര്‍ പറയുന്നത്.
 
ഗാബ ടെസ്റ്റില്‍ 6 ഓസ്‌ട്രേലിയന്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ബുമ്ര ഏതാണ്ട് തനിച്ചാണ് ഇന്ത്യന്‍ പേസ് ആക്രമണത്തിന്റെ ചുക്കാന്‍ വഹിച്ചത്. കരിയറിലെ 12മത്തെ അഞ്ചാം വിക്കറ്റ് നേട്ടവും ഓസ്‌ട്രേലിയയില്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ ഫൈഫറുമായിരുന്നു ഇത്. എനിക്ക് അദ്ദേഹത്തെ മാര്‍ഷലുമായി താരതമ്യം ചെയ്യാനാകില്ല. കാരണം ഞാന്‍ ബുമ്രയെ നേരിട്ടിട്ടില്ല. പക്ഷേ കണ്ടിടത്തൊളം ബുമ്ര അപൂര്‍വമായാണ് വിക്കറ്റ് വീഴ്ത്താതെ ഒരു സ്‌പെല്‍ അവസാനിപ്പിക്കുന്നത്. അവന്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാണ്.എപ്പോഴും ചിരിച്ചുകൊണ്ടാണ്. ബാറ്ററെ തുടര്‍ച്ചയായി ബീറ്റണ്‍ ആക്കാനും അവന് സാധിക്കുന്നു.ഞാന്‍ ഇങ്ങനൊരാളെ മുന്‍പ് കണ്ടിട്ടില്ല. അലന്‍ ബോര്‍ഡര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരെയും ഇരുത്തി പഠിപ്പിക്കാനൊന്നുമാവില്ലല്ലോ, സ്വയം നന്നാവണമെന്ന തീരുമാനം വേണം, പൃഥ്വി ഷാ വിഷയത്തിൽ ഞെട്ടിക്കുന്ന പ്രതികരണവുമായി ശ്രേയസ് അയ്യർ