അത് ധോണിയോ കോഹ്ലിയോ അല്ല; ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്‍ ആരാണെന്ന് വ്യക്തമാക്കി ഇന്ത്യയ്ക്കു ‘വേണ്ടാത്ത’ അശ്വിന്‍

ഇഷ്ട ക്യാപ്റ്റനാരെന്ന് വെളിപ്പെടുത്തി ഇന്ത്യയ്ക്കു ‘വേണ്ടാത്ത’ അശ്വിന്‍

Webdunia
ബുധന്‍, 18 ഒക്‌ടോബര്‍ 2017 (11:51 IST)
മഹേന്ദ്ര സിങ് ധോണി, വിരാട് കോഹ്ലി എന്നിവരുടെ നായകമികവില്‍ ടീം ഇന്ത്യയുടെ മിന്നും താരമായ വ്യക്തിയാണ് ആര്‍ അശ്വിന്‍. ഇപ്പോള്‍ ഇതാ തന്റെ ഇഷ്ട ക്യാപ്റ്റന്‍ ആരാണെന്ന വെളിപ്പെടുത്തലുമായി അശ്വിന്‍ രംഗത്തെത്തിയിരിക്കുകയാണ്. ക്യാപ്റ്റന്‍സി മികവ് കൊണ്ട് തന്നെ ഞെട്ടിച്ച ഒരേ ഒരു ക്യാപ്റ്റന്‍ മാത്രമേ ഉള്ളൂ. അത് ബംഗാള്‍ ടൈഗര്‍ സൗരവ് ഗാംഗുലിയാണെന്നാണ് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അശ്വിന്‍ പറഞ്ഞത്. 
 
യുവതാരങ്ങള്‍ക്ക് ഇത്രയേറെയും പ്രാധാന്യം നല്‍കുന്ന ക്യാപ്റ്റന്‍ വേറെയില്ല. യുവതാരങ്ങളില്‍ ദാദ അര്‍പ്പിക്കുന്ന വിശ്വാസമാണ് ഇതില്‍ പ്രധാനം. ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് ക്യാപ്റ്റനെന്ന നിലയില്‍ ഗാംഗുലിയുടെ സമീപനം യുവതാരങ്ങള്‍ക്കു നിര്‍ണായകമാണെന്നും അശ്വിന്‍ വ്യക്തമാക്കി. വാതുവെപ്പ് വിവാദത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിനു നഷ്ടപ്പെട്ട സല്‍പ്പേര് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയിലൂടെയാണ് ഇന്ത്യന്‍ ടീം മായ്ച്ചു കളഞ്ഞതെന്നും താരം വ്യക്തമാക്കി. 
 
2003ലെ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിച്ച ഗാംഗുലിയായിരുന്നു ടൂര്‍ണമെന്റിലെ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത രണ്ടാം താരം. ന്യൂസിലാന്‍ഡുമായുള്ള ഏകദിന മത്സരങ്ങള്‍ക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ അശ്വിന് ഇടം നല്‍കാത്തതില്‍ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയരുന്നു. കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തിലും ഓസീസിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിലും അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

കളിച്ചത് മോശം ക്രിക്കറ്റാണ്, എല്ലാവരോടും മാപ്പ് ചോദിക്കുന്നു : ഋഷഭ് പന്ത്

ഗംഭീർ അതിരുവിട്ടു, പ്രസ്താവനയിൽ ബിസിസിഐയ്ക്ക് അതൃപ്തി, നടപടി ഉടനില്ല, ടി20 ലോകകപ്പിന് ശേഷം തീരുമാനം

കമ്മിൻസ് പുറത്ത് തന്നെ, രണ്ടാം ആഷസ് ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീമിൽ മാറ്റമില്ല

ജയ്സ്വാളല്ല, ഒന്നാം ഏകദിനത്തിൽ രോഹിത്തിനൊപ്പം ഓപ്പണിങ്ങിൽ റുതുരാജ്

നായകനായി തിളങ്ങി, ഇനി പരിശീലകൻ്റെ റോളിൽ ശ്രീജേഷ്, ജൂനിയർ ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം

അടുത്ത ലേഖനം
Show comments