Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

വെറുതെ നിൽക്കുന്നതായി നമുക്ക് തോന്നാം, പക്ഷേ ചെയ്യേണ്ടതെല്ലാം ചെയ്യും: സഞ്ജു ധോനിയെ പോലയെന്ന് രവി ശാസ്ത്രി

ravi shastri
, വെള്ളി, 28 ഏപ്രില്‍ 2023 (18:03 IST)
ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ച നായകൻ സഞ്ജു സാംസണെ പുകഴ്ത്തി മുൻ ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി. സഞ്ജുവിൻ്റെ പെരുമാറ്റം ധോനിയെ ഓർമിപ്പിക്കുന്നുവെന്നാണ് ശാസ്ത്രി പറയുന്നത്. നേരത്തെ ഇന്ത്യൻ സ്പിൻ ബൗളറും രാജസ്ഥാനിലെ സഞ്ജുവിൻ്റെ സഹതാരവുമായ യൂസ്വേന്ദ്ര ചഹലും സഞ്ജുവിനെ ധോനിയുമായി താരതമ്യം നടത്തിയിരുന്നു.
 
ചെന്നൈ പോലെ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന ടീമിനെതിരെ സഞ്ജുവിന് കൃത്യമായ തന്ത്രങ്ങളുണ്ടായിരുന്നു. ആ തന്ത്രങ്ങളിൽ ചെന്നൈ വീണൂ. വിക്കറ്റുകൾ വീഴുമ്പോൾ അമിതമായ ആഹ്ളാദപ്രകടനമോ ഷോയോ സഞ്ജു കാണിക്കുന്നില്ല. എല്ലാ അർഥത്തിലും ധോനിയെ പോലെയാണ് സഞ്ജു ശാസ്ത്രി പറയുന്നു. ധോനിയെ പോലെ കഴിവുകളുള്ള താരമാണ് സഞ്ജു. കുറച്ച് നാളിൽ തന്നെ എനിക്കത് മനസിലായിരുന്നു.
 
അവൻ കാര്യങ്ങൾ നന്നായി മനസിലാക്കിയാണ് പ്രവർത്തിക്കുന്നത്. പുറമെ നിന്ന് കാണുന്നവർക്ക് അവൻ വെറുതെ സ്റ്റമ്പിന് പിന്നിൽ നിൽക്കുന്നതായി തോന്നും. എന്നാൽ അവൻ സഹതാരങ്ങളോട് നല്ല രീതിയിൽ സംസാരിക്കുകയും വേണ്ട കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നു. ഭാവിയിൽ കൂടുതൽ മത്സരങ്ങൾ നയിക്കുമ്പോൾ ധോനിയേക്കാൾ മികച്ചവനാകാൻ അവന് സാധിക്കും. ശാസ്ത്രി പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മിന്നൽ വേഗത്തിൽ തിരിച്ചു ഗാലറിയിലെത്തുന്നു, ഇമ്പാക്ട് താരമായി റായിഡു എന്തിന്?