Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആർസി‌ബിക്ക് എട്ടിന്റെ പണി, കോലി ഒഴിഞ്ഞാൽ നായകനാവുക ആര്?

ആർസി‌ബിക്ക് എട്ടിന്റെ പണി, കോലി ഒഴിഞ്ഞാൽ നായകനാവുക ആര്?
, തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (19:53 IST)
ഈ വർഷം നടക്കുന്ന ടി20 ലോകകപ്പോടെ ഇന്ത്യയുടെ ടി20 നായകസ്ഥാനം ഉപേക്ഷിക്കുമെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി പ്രഖ്യാപിച്ചത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്. ക്രിക്കറ്റ്‌‌ലോകത്ത് നിന്നുള്ള അപ്രതീക്ഷിതമായ വാർത്തയായിരുന്നു അത്. അതിന്റെ തുടർച്ചയെന്നോണം ഐപിഎല്ലിൽ നായകനായുള്ള തന്റെ അവസാന സീസൺ കൂടിയായിരിക്കും ഇതെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കോലി.
 
കോലി ആർസി‌ബി നായകസ്ഥാനത്ത് നിന്നും കളമൊഴിയുമ്പോൾ ആരെ നായകസ്ഥാനത്തേക്ക് കൊണ്ടുവരും എന്നതാണ് ഇപ്പോൾ ബെംഗളൂരുവിനെ വലയ്ക്കുന്നത്.എബി ഡിവില്ല്യേഴ്സ്, യുസ്‌വേന്ദ്ര ചഹാൽ, ഗ്ലെൻ മാക്സ്‌വൽ, ദേവ്ദത്ത് പടിക്കൽ എന്നിങ്ങനെയുള്ള പേരുകളാണ് നിലവിൽ നായകസ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്. ഇതിൽ 37 വയസായ ഡിവില്ലിയേഴ്‌സ് ആർസി‌ബിയെ നയിക്കുക എന്നത് വിദൂരമായ ഒരു സാധ്യതയാണ്.
 
മത്സരപരിചയമുണ്ടെങ്കിലും ഇതുവരെ നായകനായിട്ടില്ലാത്ത ചഹാലിനെ സൂപ്പർ സ്റ്റാറുകൾ നിറഞ്ഞ ഒരു ഐപിഎൽ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനാക്കുക എന്നതും പരിഗണിക്കാനാവില്ല. മാക്‌സ്‌വെൽ നല്ല ചോയ്‌സാണെങ്കിലും അടുത്ത ലേലത്തിൽ മാക്‌സ്‌വെൽ ആർസി‌ബിയിൽ ഉണ്ടാവുമോ എന്നതും ഉറപ്പില്ല. ദേവ്ദത്ത് പടിക്കൽ ഒരു യുവ ക്യാപ്റ്റനെന്ന തോന്നലുണ്ടാക്കുമെങ്കിലും വളരെ കുറഞ്ഞ മത്സരപരിചയവും കോലിയും എബിയും അടങ്ങുന്ന ടീമിനെ നയിക്കണമെന്നതും ഭാരിച്ച ഉത്തരവാദിത്തമാണ്.
 
അതേസമയം അടുത്ത സീസണിൽ മെഗാലേലം ഉള്ളതിനാൽ ലീഡർഷിപ് സാധ്യതയുള്ള ഒരു താരത്തെ ടീമിലെത്തിച്ച് ക്യാപ്‌റ്റൻ സ്ഥാനം നൽകുകയാവും ആർസി‌ബി ചെയ്യുക എന്നതാണ് ക്രിക്കറ്റ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആര്‍സിബി നായകന്‍ വിരാട് കോലി ഓപ്പണറാകും