Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിന്നസ്വാമിയില്‍ ആര്‍സിബിയെ പഞ്ഞിക്കിട്ട് ധോണിപ്പട; വിജയലക്ഷ്യം 227 റണ്‍സ്

RCB vs CSK Match Live Updates
, തിങ്കള്‍, 17 ഏപ്രില്‍ 2023 (21:20 IST)
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ കൂറ്റന്‍ സ്‌കോറുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് നേടി. ഡെവന്‍ കോണ്‍വെ 45 പന്തില്‍ 83 റണ്‍സ് നേടി ടോപ് സ്‌കോററായി. ശിവം ദുബെ 27 പന്തില്‍ 52 റണ്‍സും അജിങ്ക്യ രഹാനെ 20 പന്തില്‍ 37 റണ്‍സും നേടി. മൊയീന്‍ അലി ഒന്‍പത് പന്തില്‍ 19 റണ്‍സ് നേടി പുറത്താകാതെ നിന്നു. 
 
ബാംഗ്ലൂരിന് വേണ്ടി പന്തെറിഞ്ഞവരെല്ലാം ചെന്നൈ ബാറ്റര്‍മാരുടെ ചൂടറിഞ്ഞു. വിജയ്കുമാര്‍ വൈശാഖ് നാല് ഓവറില്‍ 62 റണ്‍സ് വിട്ടുകൊടുത്തു. വെയ്ന്‍ പാര്‍നല്‍ നാല് ഓവറില്‍ 48 റണ്‍സ് വഴങ്ങി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇങ്ങനെയൊരു തോൽവിയെ അടുത്തൊന്നും കണ്ടിട്ടില്ല, രാജസ്ഥാൻ എന്തിനാണ് അവന് അവസരം നൽകുന്നത്: സെവാഗ്