Webdunia - Bharat's app for daily news and videos

Install App

Dinesh Karthik: ദിനേശ് കാര്‍ത്തിക്കിനെ കയ്യൊഴിഞ്ഞ് ആര്‍സിബി മാനേജ്‌മെന്റ്, അടുത്ത സീസണില്‍ റിലീസ് ചെയ്യും

Webdunia
തിങ്കള്‍, 22 മെയ് 2023 (09:33 IST)
Dinesh Karthik: ദിനേശ് കാര്‍ത്തിക്കിനെ കയ്യൊഴിഞ്ഞ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മാനേജ്‌മെന്റ്. ഈ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് അടുത്ത സീസണില്‍ കാര്‍ത്തിക്കിനെ റിലീസ് ചെയ്യാനാണ് തീരുമാനം. കാര്‍ത്തിക്ക് ഇനി ആര്‍സിബിക്കൊപ്പം തുടരില്ല. കഴിഞ്ഞ സീസണിലെ പകുതി ഫോം പോലും കാര്‍ത്തിക്കില്‍ ഈ വര്‍ഷം കണ്ടില്ലെന്ന് പ്ലേ ഓഫില്‍ നിന്ന് പുറത്തായ ശേഷം ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലെസിസും പറഞ്ഞു. 
 
കമന്ററി ബോക്സിലേക്ക് തിരിച്ചുപോകുന്നതാണ് ദിനേശ് കാര്‍ത്തിക്കിന് നല്ലതെന്ന് ആര്‍സിബി ആരാധകരും പറയുന്നു. 2022 സീസണിപുറത്തെടുത്തത്തിന്റെ പകുതി മികവ് പോലും കാര്‍ത്തിക്ക് ഈ സീസണില്‍ കാഴ്ചവെച്ചില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. 
 
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായാണ് കാര്‍ത്തിക്ക് പുറത്തായത്. ഈ സീസണില്‍ എല്ലാ അര്‍ത്ഥത്തിലും വന്‍ പരാജയമാണ് കാര്‍ത്തിക്ക്. 13 മത്സരങ്ങളില്‍ നിന്ന് വെറും 140 റണ്‍സാണ് കാര്‍ത്തിക്കിന്റെ ഈ സീസണിലെ സമ്പാദ്യം. ശരാശരി 11.67 മാത്രം. സ്‌ട്രൈക്ക് റേറ്റ് ആണെങ്കില്‍ 134.62. കാര്‍ത്തിക്ക് ഐപിഎല്‍ കരിയര്‍ അവസാനിപ്പിക്കുകയാണ് ഏറ്റവും നല്ലതെന്നാണ് കണക്കുകള്‍ നിരത്തി ആരാധകര്‍ പറയുന്നത്. 
 
മിക്ക മത്സരങ്ങളിലും നിര്‍ണായക സമയത്താണ് കാര്‍ത്തിക്ക് ബാറ്റ് ചെയ്യാനെത്തിയത്. എന്നാല്‍ ഒരിക്കല്‍ പോലും ടീമിനെ ജയത്തിലേക്ക് എത്തിക്കുന്ന തരത്തില്‍ നല്ലൊരു ഇന്നിങ്സ് കളിക്കാന്‍ കാര്‍ത്തിക്കിന് സാധിച്ചിട്ടില്ല. ഐപിഎല്‍ കമന്റേറ്ററായി ജോലി ചെയ്യുകയാണ് കാര്‍ത്തിക്കിന് നല്ലതെന്നാണ് ആര്‍സിബി ആരാധകര്‍ അടക്കം ഇപ്പോള്‍ പറയുന്നത്. കാര്‍ത്തിക്ക് ടീമിന് ഭാരമാണെന്നും പകരം മറ്റാരെയെങ്കിലും പരീക്ഷിക്കാന്‍ മാനേജ്മെന്റ് തയ്യാറാകണമെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെടുന്നു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shashank Singh: ഫൈനൽ വരെ അച്ഛൻ എന്നോട് മിണ്ടിയില്ല, ശ്രേയസ് രണ്ടെണ്ണം പൊട്ടിച്ചാലും കുറ്റം പറയാനാവില്ല: ശശാങ്ക് സിങ്

ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റനാക്കാതിരുന്നത് ശരിയായ തീരുമാനം, പിന്തുണച്ച് റിക്കി പോണ്ടിംഗ്

ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നാണം കെട്ടാൽ, ഫാൻസും ബോർഡും ആവശ്യപ്പെട്ടാൽ കോലി ടെസ്റ്റിൽ തിരിച്ചെത്തും

Portugal vs Spain: നിൻ്റെ പ്രായമാടാ എൻ്റെ എക്സ്പീരിയൻസ്, നേഷൻസ് ലീഗിൽ ഇന്ന് റൊണാൾഡോയും യമാലും നേർക്കുനേർ

ബിസിസിഐയ്ക്ക് ശ്രേയസിന്റെ ചെക്ക്, ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments