Royal Challengers Bangalore: പ്ലേ ഓഫില്‍ കയറിയ ടീമുകള്‍ക്ക് ഉള്ള പോലെ ഹിറ്റേഴ്‌സ് ഞങ്ങള്‍ക്കില്ല, ദിനേശ് കാര്‍ത്തിക്കിന് കഴിഞ്ഞ വര്‍ഷത്തിന്റെ പകുതി ഫോമില്ല; തോല്‍വിക്ക് ശേഷം ഡു പ്ലെസിസ്
അവസാന ഓവറുകളില്‍ മത്സരം നല്ല രീതിയില്‍ അവസാനിപ്പിക്കാനുള്ള മികവ് ഞങ്ങള്‍ വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു
Publish Date: Mon, 22 May 2023 (08:10 IST)
Updated Date: Mon, 22 May 2023 (08:12 IST)
Royal Challengers Bangalore: ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായതിന്റെ പ്രധാന കാരണം തങ്ങള്‍ക്ക് മറ്റ് ടീമുകള്‍ക്ക് ഉള്ള പോലെ ഹിറ്റേഴ്‌സ് ഇല്ലാത്തതാണെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡു പ്ലെസിസ്. അവസാന ഓവറുകളില്‍ നന്നായി സ്‌കോര്‍ ചെയ്യാന്‍ പല കളികളിലും തങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്ന് ഡു പ്ലെസിസ് പറഞ്ഞു.
അവസാന ഓവറുകളില്‍ മത്സരം നല്ല രീതിയില്‍ അവസാനിപ്പിക്കാനുള്ള മികവ് ഞങ്ങള്‍ വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ദിനേശ് കാര്‍ത്തിക്ക് വളരെ മികച്ച ഫോമിലായിരുന്നു. ഏത് പൊസിഷനില്‍ നിന്നും മത്സരം ഫിനിഷ് ചെയ്യാനുള്ള മികവ് അദ്ദേഹത്തിനു ഉണ്ടായിരുന്നു. പക്ഷേ ഈ സീസണില്‍ അത് സംഭവിച്ചില്ല. പ്ലേ ഓഫില്‍ കയറിയ ടീമുകളെ ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസിലാക്കാം, അവര്‍ക്കെല്ലാം ആറും ഏഴും നമ്പറുകളില്‍ പോലും വളരെ മികച്ച ഹിറ്റേഴ്‌സ് ഉണ്ട് - ഡു പ്ലെസിസ് പറഞ്ഞു.